ഇറ്റാലിയൻ സീരി എ ഫുട്‌ബോളിൽ നാപ്പോളി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. ആറാം റൗണ്ട് പോരാട്ടത്തിൽ ജെനോവയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു കീഴടക്കിയാണ് നാപ്പോളി ഒന്നാം സ്ഥാനത്ത് എത്തിയത്.
2025-26 സീസണിൽ നാപ്പോളിയുടെ അഞ്ചാം ജയം. ജെഫ് എഖതോർ 33-ാം മിനിറ്റിൽ നേടിയ ഗോളിൽ ആദ്യ പകുതിയിൽ ജെനോവ ലീഡ് നേടിയിരുന്നു. എന്നാൽ, ഫ്രാങ്ക് അംഗുയിസ (57'), റാസ്മസ് ഹോജ്‌ലണ്ട് (75') എന്നിവരിലൂടെ നാപ്പോളി ജയം സ്വന്തമാക്കി.
യുവന്റസും എസി മിലാനും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞപ്പോൾ എഎസ് റോമ 2-1ന് ഫിയോറെന്റീനയെ തോൽപ്പിച്ചു. ബൊലോഞ്ഞ 4-0നു പിസയെ തകർത്തു.
ലീഗിൽ ആറ് മത്സരങ്ങൾ പൂർത്തിയായപ്പോൾ 15 പോയിന്റ് വീതമുള്ള നാപ്പോളിയും എഎസ് റോമയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. എസി മിലാൻ (13), ഇന്റർ മിലാൻ (12), യുവന്റസ് (12) ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്