സൗദി സൂപ്പർ കപ്പ് സെമിയിൽ അൽ നസറിന് തിരിച്ചടിയായി മുഹമ്മദ് സിമാകന്റെ പരിക്ക്

AUGUST 19, 2025, 9:12 AM

സൗദി സൂപ്പർ കപ്പ് സെമിയിൽ ചൊവ്വാഴ്ച അൽ ഇത്തിഹാദിനെ നേരിടാൻ ഒരുങ്ങുന്ന അൽ നസർ എഫ്‌സിയ്ക്ക് ആശങ്കയായി പരിക്കേറ്റ ഫ്രഞ്ച് പ്രതിരോധ താരമായ മുഹമ്മദ് സിമാകന് കളിക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്.

ഇക്കുറി അൽ നസറിന് കിരീടത്തോടെ പുതിയ സീസൺ തുടങ്ങുക എന്ന ലക്ഷ്യമാണുള്ളത്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ താരത്തിന്റെ കാലിന് പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ഈ പരിക്ക് സൗദി സൂപ്പർ കപ്പ് സെമിയിൽ നിന്ന് ഈ മുൻ ആർബി ലെപ്‌സിഗ് താരത്തെ പുറത്തിരുത്തിയേക്കും.

2024ൽ 45 മില്ല്യൺ യൂറോ മുടക്കിയാണ് ആർബി ലെപ്‌സിഗിൽ നിന്ന് സിമാകനെ, അൽ നസർ റാഞ്ചിയത്. കഴിഞ്ഞ സീസണിൽ ക്രിസ്റ്റ്യാനോയുടെ ടീമിനായി 39 മത്സരങ്ങൾ കളിച്ച സിമാകൻ, ഒരു ഗോളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കി. നിലവിൽ ടീമിന്റെ ഏറ്റവും പ്രധാന താരങ്ങളിൽ ഒരാളാണ് സിമാകൻ. അതുകൊണ്ടു തന്നെ താരം കളിച്ചില്ലെങ്കിൽ സൗദി സൂപ്പർ കപ്പ് സെമിയിൽ അൽ നസറിന് അത് കനത്ത ക്ഷീണമായിരിക്കും.

vachakam
vachakam
vachakam

സീസണ് മുൻപ് ചില കിടിലൻ സൈനിങ്ങുകളും അവർ നടത്തിക്കഴിഞ്ഞു. പോർച്ചുഗീസ് സൂപ്പർ താരം ജാവോ ഫെലിക്‌സ്, മുൻ ബാഴ്‌സലോണ താരം ഇനഗോ മാർട്ടിനസ് എന്നിവരെ തട്ടകത്തിൽ എത്തിച്ച് ടീം ശക്തി വർധിപ്പിക്കാൻ അൽ നസറിനായി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam