മെസിയുടെ പാസ്‌പോർട്ട് വിവരങ്ങൾ ചോർന്നു

JUNE 12, 2026, 4:15 AM

ന്യൂയോർക്ക്: ലോകകപ്പിന്റെ സന്നാഹമത്സരത്തിനിടെ സംഘാടകരുടെ പിഴവുമൂലം ലയണൽ മെസിയടക്കം പങ്കെടുത്ത മുഴുവൻ അർജന്റീന ടീമിന്റെയും പാസ്‌പോർട്ട് വിവരങ്ങൾ ചോർന്നു. മത്സരത്തിന്റെ ടീം ഷീറ്റിലെ വിവരങ്ങൾ മറയ്ക്കാൻ സംഘാടകർ മറന്നതിനാൽ ലയണൽ മെസ്സി ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളുടെ പാസ്‌പോർട്ട് നമ്പറുകൾ പരസ്യമായി.

ഐസ്‌ലൻഡിനെതിരായ സൗഹൃദ മത്സരത്തിനിടെയായിരുന്നു സംഭവം. ഈ വിവരങ്ങൾ പല പ്രാദേശിക മാധ്യമങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു. അലബാമയിലെ ആബർണിലുള്ള ജോർദാൻഹെയർ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടന്നത്.

ടർക്കിഷ് എയർലൈൻസ് സ്‌പോൺസർ ചെയ്യുന്ന 'റോഡ് ടു 26' എന്ന കമ്പനിയാണ് ഈ സന്നാഹ മത്സരം സംഘടിപ്പിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam