മയാമി: ലയണൽ മെസ്സിക്കും ലൂയിസ് സുവാരസിനും പിന്നാലെ മറ്റൊരു ഫുട്ബോൾ ഇതിഹാസത്തെ കൂടി തങ്ങളുടെ നിരയിലെത്തിക്കാൻ ഇന്റർ മയാമി.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ മിഡ്ഫീല്ഡർ കാസിമിറോയെ ടീമിലെത്തിക്കാനാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത പുറത്തുവിട്ടത്.
മയാമി പരിശീലകൻ ഹാവിയർ മഷറാനോയുടെ താല്പര്യപ്രകാരമാണ് ഈ നീക്കം നടക്കുന്നത്. പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ കരുത്തനായ ഒരു വെറ്ററൻ താരത്തെ ടീമിലെത്തിച്ച് ടീമിന് കൂടുതൽ ബാലൻസ് നൽകാനാണ് മഷറാനോയുടെ പദ്ധതി.
നാല് വർഷത്തെ യുണൈറ്റഡ് കരിയറിന് ശേഷം താൻ ക്ലബ്ബ് വിടുകയാണെന്ന് കാസിമിറോ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ആരാധകർ നൽകുന്ന സ്നേഹത്തിന് നന്ദി പറഞ്ഞ താരം, യുണൈറ്റഡിലെ അവസാന മത്സരങ്ങൾ വൈകാരികമായിരിക്കുമെന്നും പ്രതികരിച്ചു.
നിലവിൽ യുണൈറ്റഡിൽ ആഴ്ചയിൽ 3.5 ലക്ഷം പൗണ്ട് പ്രതിഫലം വാങ്ങുന്ന കാസിമിറോയ്ക്ക് വേണ്ടി സൗദി പ്രോ ലീഗ് ക്ലബ്ബുകളും രംഗത്തുണ്ട്. എന്നാൽ മെസ്സിക്കൊപ്പം കളിക്കാനുള്ള അവസരം കാസിമിറോയെ അമേരിക്കൻ ലീഗിലേക്ക് (MLS) ആകർഷിച്ചേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
