പ്രീസീസണിൽ ആദ്യ വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

JULY 22, 2024, 6:07 PM

സ്‌കോട്ടിഷ് ക്ലബായ േേഞ്ചഴ്‌സിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. പല പ്രധാന താരങ്ങളും ഇപ്പോഴും ടീമിനൊപ്പം ഉണ്ടായിട്ടില്ലെങ്കിലും അവരുടെ അഭാവം മത്സരത്തിന് ഉണ്ടായിരുന്നു. യുണൈറ്റഡിന്റെ പുതിയ സൈനിംഗ് യോറോ ഇന്ന് ടീമിനായി ആദ്യമായി ഇറങ്ങി. നീണ്ട ഇടവേളക്ക് ശേഷം സാഞ്ചോയും ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇറങ്ങി.

ആദ്യ പകുതിയിലാണ് യുണൈറ്റഡിന്റെ സീനിയർ താരങ്ങൾ എല്ലാം ഇറങ്ങിയത്. ആദ്യ പകുതിയിൽ അമദ് ദിയാലോ ആണ് യുണൈറ്റഡിന് ലീഡ് നൽകിയത്. ഒരു മനോഹരമായ ഇടം കാലൻ ഫിനിഷിലൂടെ ആയിരുന്നു ദിയാലോയുടെ ഗോൾ.

രണ്ടാം പകുതിയിൽ യുവനിരയാണ് യുണൈറ്റഡിനായി ഇറങ്ങിയത്. ജോ ഹുഗില്ലിന്റെ പവർഫുൾ ഫിനിഷ് യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോളായി മാറി. ഒയെഡെലെയുടെ മികച്ച അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam