കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ 15-ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മാഞ്ചസ്റ്റർ യുണൈറ്റഡ്, കായികരംഗത്തെ മോശം പ്രകടനങ്ങൾക്കിടയിലും റെക്കോർഡ് വരുമാനം നേടി.
2025 ജൂൺ മാസത്തോടെ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ക്ലബ്ബിന് 666.5 മില്യൺ പൗണ്ടിന്റെ വരുമാനം ലഭിച്ചു. സ്‌നാപ്ഡ്രാഗനുമായി ഒപ്പുവെച്ച അഞ്ച് വർഷത്തെ പുതിയ ഷർട്ട് സ്‌പോൺസർഷിപ്പ് കരാറാണ് വരുമാനം വർദ്ധിപ്പിക്കാൻ പ്രധാനമായും സഹായിച്ചത്.
കഴിഞ്ഞ വർഷത്തെ 113.2 മില്യൺ പൗണ്ടിന്റെ നഷ്ടത്തിൽ നിന്ന് ഈ വർഷം 33 മില്യൺ പൗണ്ടായി കുറച്ചതും ശ്രദ്ധേയമാണ്. ഇതിലൂടെ സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ച ക്ലബ്ബിന് ശക്തമായ അടിത്തറയുണ്ടെന്ന് ഒരിക്കൽ കൂടെ വ്യക്തമാവുകയാണ്.
ജീവനക്കാരുടെ എണ്ണം കുറച്ചും ശമ്പളം വെട്ടിക്കുറച്ചുമാണ് ക്ലബ് സാമ്പത്തിക ഭദ്രത ഉറപ്പാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്