മാഞ്ചസ്റ്റർ സിറ്റിക്ക് എഫ്.എ കപ്പ് ഫുട്‌ബോൾ കിരീടം

MAY 18, 2026, 3:47 AM

ലണ്ടൻ: ഇംഗ്‌ളീഷ് എഫ്.എ കപ്പ് മാഞ്ചസ്റ്റർ സിറ്റിക്ക്. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ചെൽസിയെ 1-0 ന് തോൽപ്പിച്ചാണ് സിറ്റി തങ്ങളുടെ എട്ടാമത് എഫ്.എ കപ്പ് സ്വന്തമാക്കിയത്. 72-ാം മിനിട്ടിൽ ഏർലിംഗ് ഹാലാൻഡിന്റെ പാസിൽ നിന്ന് ആന്റണി സെമെന്യോ നേടിയ ബാക്ക്ഹീൽ ഗോളാണ് ഫൈനലിൽ നിശ്ചയിച്ചത്. ചെൽസി, ലിവർപൂൾ, ടോട്ടൻഹാം എന്നീ ക്ലബ്ബുകളും എട്ട് തവണ എഫ്.എ കപ്പിൽ മുത്തമിട്ടിട്ടുണ്ട്.

ആദ്യപകുതിയിൽ ഇരുടീമുകളും പ്രതിരോധത്തിലാണ് ശ്രദ്ധിച്ചത്. ഇതിനിടയിൽ ഹാലാൻഡ് വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ്‌സൈഡാണെന്ന് തെളിഞ്ഞു. രണ്ടാം പകുതിയിൽ ചെൽസി മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും സിറ്റിയുടെ പ്രതിരോധം തകർക്കാനായില്ല. ഇതിനിടയിൽ സെമെന്യോ നേടിയ ഗോൾ സിറ്റിയുടെ വിജയം നിശ്ചയിച്ചു.

എഫ്.എ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി നാല് തവണ ഫൈനലിൽ (2023, 2024, 2025, 2026) എത്തുന്ന ടീമാണ് മാഞ്ചസ്റ്റർ സിറ്റി. 2023ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയ സിറ്റിക്ക് 2024ലും 2025ലും ഫൈനലിൽ അടിപതറി.

vachakam
vachakam
vachakam

കോച്ച് പെപ് ഗ്വാർഡിയോളയ്ക്ക് കീഴിൽ മാഞ്ചസ്റ്റർ സിറ്റി നേടുന്ന ഇരുപതാമത്തെ കിരീടമാണ് ഇത്. മൂന്ന് എഫ്.എ കപ്പുകളിൽ പെപ് ക്‌ളബിനെ ചാമ്പ്യൻസാക്കിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam