ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടം സമനിലയിൽ. മാഞ്ചസ്റ്റർ സിറ്റിയെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ലിവർപൂൾ പൂട്ടി. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി തുല്യത പാലിക്കുകയായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയെ സൂപ്പർ താരം എർലിംഗ് ഹാലണ്ട് ഫസ്റ്റ് ഹാഫിൽ മുന്നിലെത്തിച്ചു. എന്നാൽ, രണ്ടാം പകുതിയുടെ അവസാനം ട്രെന്റ് അലക്‌സാണ്ടർ അർനോൾഡ് ലിവർപൂളിന്റെ സമനില ഗോൾ സ്വന്തമാക്കി.
പ്രീമിയർ ലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാർ അൽപ്പം ശ്രദ്ധയോടെയാണ് കളി തുടങ്ങിയത്. എന്നാൽ, 27-ാം മിനിറ്റിൽ സ്വന്തം കാണികൾക്ക് മുന്നിൽ സിറ്റി ലീഡ് എടുത്തു. നഥാൻ ആകെയുടെ പാസിൽ നിന്നായിരുന്നു ഹാലണ്ടിന്റെ സ്‌ട്രൈക്ക്. ഇതോടെ പ്രീമിയർ ലീഗിൽ ഏർലിംഗ് ഹാലണ്ട് 50 ഗോൾ തികച്ചു.
ഗോൾ മടക്കാൻ ലിവർപൂൾ നടത്തിയ ശ്രമം 80-ാം മിനിറ്റിലാണ് ഫലം കണ്ടത്. ട്രെന്റ് അലക്‌സാണ്ടർ അർനോൾഡാണ് റെഡ്‌സിന് സമനില നേടി കൊടുത്തത്. മികച്ചൊരു ലോ സ്‌ട്രൈക്കിലൂടെയായിരുന്നു അലക്‌സാണ്ടർ അർനോൾഡിന്റെ ഗോൾ. മൊഹമ്മദ് സലായാണ് ഗോളിന് വഴിയൊരുക്കിയത്.
മാഞ്ചസ്റ്റർ സിറ്റിയെ അവരുടെ തട്ടകത്തിൽ
തളയ്ക്കാൻ സാധിച്ചത് യുർഗൻ ക്ലോപ്പിന്റെ ടീമിന് നേട്ടമായി. പ്രീമിയർ ലീഗിൽ
29 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 28
പോയിന്റുമായി തൊട്ടുപിന്നിൽ നിൽക്കുന്ന ലിവർപൂൾ രണ്ടാമതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്