ആസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങളെ പിന്തുടരുകയും ലൈംഗികാതിക്രമം നടത്തിയതുമായി പരാതി. വ്യാഴാഴ്ച രാവിലെ ഇൻഡോറിലെ ഹോട്ടലിൽ നിന്ന് അടുത്തുള്ള കഫെയിലേക്ക് പോകവെയാണ് അപമാനകരമായ സംഭവം. ആസ്‌ട്രേലിയൻ ടീമിന്റെ സെക്യൂരിറ്റി മാനേജർ സൈമൺ ഡാനിസിന്റെ പരാതിയിൽ പ്രതി അഖ്വീൽ ഖാനെ എം.ഐ.ജെ പോലീസ് അറസ്റ്റ് ചെയ്തു.
ഏകദിന ലോകകപ്പ് സെമി ഫൈനൽ മത്സരത്തിനായാണ് ആസ്‌ട്രേലിയൻ താരങ്ങൾ ഇൻഡോറിലെത്തിയത്. ആസ്‌ട്രേലിയൻ താരങ്ങൾ താമസിച്ചിരുന്ന റാഡിസൺ ബ്ലൂ ഹോട്ടലിനു സമീപത്തുള്ള കഫെയിലേക്ക് പോകവെ അഖ്വീൽ താരങ്ങളെ മോട്ടോർ ബൈക്കിൽ പിന്തുടർന്ന് അപമര്യാദയായി പെരുമാറി. ഉടൻ തന്നെ ടീം സെക്യൂരിറ്റി മാനേജറെ അറിയിക്കുകയും തുടർന്ന് എം.ഐ.ജെ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു എന്നും പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
74, 78 വകുപ്പുകൾ പ്രകാരം ഒരു സ്ത്രീയുടെ അന്തസിന് ക്ഷതമേൽപ്പിക്കുകയും, സ്ത്രീയെ പിന്തുടരുകയോ ചെയ്തതിന് പ്രതിക്കെതിരെ കുറ്റം ചുമത്തി. ഇൻഡോർ ക്രൈം ബ്രാഞ്ച് അഡീഷണൽ ജില്ലാ പോലീസ് കമ്മീഷണറായ രാജേഷ് ദണ്ഡോതിയയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 'ആസ്‌ട്രേലിയൻ ടീമിന്റെ സെക്യൂരിറ്റി ഇൻചാർജ് മാനേജർ രണ്ട് കളിക്കാർക്കെതിരെ അപമര്യാദയായ പെരുമാറ്റത്തിന് പരാതി നൽകി.
'ഞങ്ങൾ തന്ത്രപരമായ ഓപ്പറേഷൻ നടത്തി കുറ്റവാളിയായ അഖ്വീലിനെ അറസ്റ്റ് ചെയ്തു. പ്രതി ഖജ്രാന സ്വദേശിയാണെങ്കിലും ഇപ്പോൾ ആസാദ് നഗറിലാണ് താമസിക്കുന്നത്. അഖ്വീലിന്റെ പേരിൽ പഴയ ക്രിമിനൽ റെക്കോർഡുണ്ട്'. രാജേഷ് ദണ്ഡോതിയ പറഞ്ഞു.
'ഒരു സ്ത്രീക്കും ഇത്തരമൊരു ആഘാതം സഹിക്കേണ്ടി വരരുത്, ഈ വേദനാജനകമായ സംഭവത്തിൽ ഞങ്ങളുടെ പിന്തുണയുണ്ട്. എം.പി.സി.എ സ്ത്രീകളുടെ ബഹുമാനം, സുരക്ഷ, അന്തസ്സ് എന്നിവയുടെ മൂല്യങ്ങളെ വിലമതിക്കുന്നു.
ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്കെതിരായ ലൈംഗികാതിക്രമ സംഭവത്തെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ശക്തമായി അപലപിച്ചു.
ഇത് വളരെ അപലപനീയമാണെങ്കിലും അവ്യക്തമായ ഒരു സംഭവമാണ്. ഇന്ത്യ ആതിഥ്യമര്യാദയ്ക്കും കരുതലിനും പേരുകേട്ടതാണ്. ഇത്തരം സംഭവങ്ങളോട് ഞങ്ങൾക്ക് ഒരു വിട്ടുവീഴ്ചയുമില്ല. കുറ്റവാളിയെ പിടികൂടാൻ ഉടനടി നടപടിയെടുത്തതിന് മധ്യപ്രദേശ് പോലീസിനെ ഞങ്ങൾ അഭിനന്ദിക്കുന്നു.
കുറ്റവാളിയെ ശിക്ഷിക്കാൻ നിയമം അതിന്റെ വഴിക്ക് പോകട്ടെ. സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന് ആവശ്യമെങ്കിൽ ഞങ്ങളുടെ സുരക്ഷാ പ്രോട്ടോക്കോളുകൾ പുനഃപരിശോധിക്കുമെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു,' ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ പ്രസ്താവനയിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
