ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഓരോ ടീമിനും ലഭിച്ച തുക എത്രയാണെന്ന് നോക്കാം

JUNE 15, 2025, 8:23 AM

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ലോർഡ്‌സിൽ നടന്ന കലാശപ്പോരാട്ടത്തിൽ പാറ്റ് കമ്മിൻസ് നയിച്ച ഓസ്‌ട്രേലിയയെയാണ്, ടെംബ ബാവുമ നയിച്ച ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ക്രിക്കറ്റ് ലോകത്തെ ത്രസിപ്പിച്ച ഫൈനലിൽ അഞ്ച് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം.

അതേ സമയം കിരീടം ചൂടിയ ദക്ഷിണാഫ്രിക്കക്ക് വമ്പൻ തുകയാണ് സമ്മാന ഇനത്തിൽ ലഭിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സമ്മാനത്തുകയാണ് ഇക്കുറി ഐ.സി.സി പ്രഖ്യാപിച്ചിരുന്നത്. കപ്പടിച്ച ദക്ഷിണാഫ്രിക്കയുടെ പോക്കറ്റ് നിറയുമെന്ന് ചുരുക്കം.
ഇക്കഴിഞ്ഞ ഐ.പി.എല്ലിൽ കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് ലഭിച്ച സമ്മാനത്തുകയേക്കാൾ കൂടുതലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിച്ചതിന് ദക്ഷിണാഫ്രിക്കക്ക് കിട്ടുക.

2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ ദക്ഷിണാഫ്രിക്കക്ക് സമ്മാനത്തുക ഇനത്തിൽ 3600000 യുഎസ് ഡോളറാണ് ഐ.സി.സി നൽകുന്നത്. ഏകദേശം 30.78 കോടി ഇന്ത്യൻ രൂപയോളം വരും ഇത്. ഇതാദ്യമായാണ് ഒരു ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയികൾക്ക് ഇത്രയും ഉയർന്ന സമ്മാനത്തുക ലഭിക്കുന്നത്.

vachakam
vachakam
vachakam

കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിച്ച ഓസ്‌ട്രേലിയക്ക് 1600000 യുഎസ് ഡോളറായിരുന്നു ലഭിച്ചത്. അതിന്റെ ഇരട്ടിയിലും അധികമാണ് ഇക്കുറി. 2025 സീസൺ ഐ.പി.എല്ലിൽ കിരീടം ചൂടിയ ആർസിബിക്ക് സമ്മാനത്തുകയായി ലഭിച്ചത് 20 കോടി രൂപയാണ്. അതിലും 10 കോടി രൂപ അധികവുമായി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ദക്ഷിണാഫ്രിക്കക്ക് നാട്ടിലേക്ക് മടങ്ങാം.

ഫൈനലിൽ തോറ്റെങ്കിലും ഓസ്‌ട്രേലിയക്കും വമ്പൻ സമ്മാനത്തുക ലഭിക്കും. 2160000 യുഎസ് ഡോളറാണ് രണ്ടാം സ്ഥാനക്കാരായ ഓസീസിന്റെ കീശയിൽ എത്തുക. ഏകദേശം 18.56 കോടി ഇന്ത്യൻ രൂപയോളം വരും ഇത്. ഇത് ആദ്യമായിട്ടാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെടുന്നത്. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഫൈനൽ കളിച്ചിരുന്നു. 2023-25 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഇതിന് 1440000 യുഎസ് ഡോളർ ഇന്ത്യക്ക് ലഭിക്കും. ഏകദേശം 12.13 കോടി ഇന്ത്യൻ രൂപ വരുമിത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓരോ ടീമിനും ലഭിക്കുന്ന സമ്മാനത്തുക നോക്കാം.
1. ദക്ഷിണാഫ്രിക്ക - ഏകദേശം 30.78 കോടി ഇന്ത്യൻ രൂപ.
2. ഓസ്‌ട്രേലിയ - ഏകദേശം 18.56 കോടി ഇന്ത്യൻ രൂപ.
3. ഇന്ത്യ - ഏകദേശം12.13 കോടി ഇന്ത്യൻ രൂപ.
4. ന്യൂസിലൻഡ് - ഏകദേശം 10.26 കോടി ഇന്ത്യൻ രൂപ.
5. ഇംഗ്ലണ്ട് - ഏകദേശം 8.2 കോടി ഇന്ത്യൻ രൂപ.
6. ശ്രീലങ്ക - ഏകദേശം 7.18 കോടി ഇന്ത്യൻ രൂപ.
7. ബംഗ്ലാദേശ് - ഏകദേശം 6.15 കോടി ഇന്ത്യൻ രൂപ.
8. വെസ്റ്റിൻഡീസ് - ഏകദേശം 5.13 കോടി ഇന്ത്യൻ രൂപ.
9. പാകിസ്താൻ - ഏകദേശം 4.1 കോടി ഇന്ത്യൻ രൂപ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam