കൊൽക്കത്ത : ഒളിമ്പിക്‌സ് ബാസ്‌കറ്റ് ബോളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരവും ഹോക്കി താരം ഒളിമ്പ്യൻ വീസ് പെയ്‌സിന്റെ ഭാര്യയും ഒളിമ്പിക് മെഡലിസ്റ്റായ ടെന്നിസ് താരം ലിയാൻഡർ പെയ്‌സിന്റെ അമ്മയുമായ ജെന്നിഫർ പെയ്‌സ് (72) അന്തരിച്ചു. ദീർഘനാളായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. മാസങ്ങൾക്ക് മുമ്പാണ് വീസ് പെയ്‌സ് ഈ ലോകത്തോട് വിടപറഞ്ഞത്.
1972ലെ മ്യൂണിക്ക് ഒളിമ്പിക്‌സിൽ ഇന്ത്യൻ ബാസ്‌കറ്റ് ബോൾ ടീമിലെ അംഗമായിരുന്നു ജെന്നിഫർ. വീസ് പെയ്‌സ് ഇതേ ഒളിമ്പിക്‌സിൽ ഇന്ത്യൻ ഹോക്കി ടീമംഗവും. വീസ് ഈ ഒളിമ്പിക്‌സിൽ വെങ്കലം നേടി. 1980-82 ഏഷ്യൻ ബാസ്‌കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ നയിച്ചത് ജെന്നിഫറായിരുന്നു. ഇന്ത്യയിൽ വനിതാ ബാസ്‌കറ്റ് ബോളിന്റെ പ്രചാരണത്തിന് മുന്നിട്ടിറങ്ങിയ താരം കൂടിയായിരുന്നു അവർ.
ബംഗാളിലെ ഇതിഹാസ കവി മൈക്കേൽ മധുസൂദനൻ ദത്തയുടെ പരമ്പരയിൽപെട്ടതാണ് ജെന്നിഫർ. ജീവിതത്തിന്റെ അവസാന നാളുകളിൽ വീസ് പെയ്‌സും ജെന്നിഫറും സ്വരച്ചേർച്ചയിലായിരുന്നില്ല. മാസങ്ങൾക്ക് മുമ്പാണ് വീസ് പെയ്‌സ് ഈ ലോകത്തോട് വിടപറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
