അമ്ബയറെ അസഭ്യം പറഞ്ഞു; ശ്രീലങ്കൻ ക്യാപ്റ്റന് ഐസിസിയുടെ വിലക്ക്

FEBRUARY 25, 2024, 3:22 PM

ശ്രീലങ്കൻ ക്യാപ്റ്റൻ വാനിന്ദു ഹസരംഗയ്‌ക്ക് വിലക്കേർപ്പെടുത്തി ഐസിസി. ഗ്രൗണ്ടില്‍ അമ്ബയറിനെ അസഭ്യം പറഞ്ഞതിനാണ് നടപടി.

അഫ്ഗ്നാനിസ്ഥാനെതിരെയുള്ള ടി20യ്‌ക്കിടെയായിരുന്നു താരത്തിന്റെ രോഷ പ്രകടനം. ദാംബുള്ളയിലായിരുന്നു സംഭവം.

അമ്ബയർ ലിൻഡൻ ഹനിബല്‍ നോ ബോള്‍ വിളിച്ചതിന് താരം ചൂടായത്. രണ്ടുമത്സരങ്ങളില്‍ നിന്ന് വിലക്കേർപ്പെടുത്തിയ താരത്തിന് മാച്ച്‌ ഫീയുടെ 50 ശതമാനവും പിഴ ചുമത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

24 മാസത്തിനിടെ അഞ്ചു ഡീമെരിറ്റ് പോയിന്റുകളും സ്പിന്നർക്ക് ലഭിച്ചു. ഇതാണ് താരത്തിന് വിനയായത്. ബംഗ്ലാദേശിനെതിരെ നടക്കുന്ന ആദ്യ രണ്ടു ടി20 മത്സരങ്ങളും ഇതോടെ താരത്തിന് നഷ്ടമാകും.

ഹസരംഗയ്‌ക്കൊപ്പം അഫ്ഗാനിസ്ഥാൻ ബാറ്റർ റഹ്മാനുള്ള ഗുർബാസിനെതിരെയും നടപടിയുണ്ട്. അമ്ബയറുടെ തീരുമാനം മാനിക്കാതിരുന്നതിന് മാച്ച്‌ ഫീയുടെ 15ശതമാനമാണ് താരത്തിന് പിഴ ചുമത്തിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam