വിരമിക്കൽ പ്രഖ്യാപനവുമായി ബ്രിട്ടീഷ്‌ ടെന്നീസ്‌ താരം ആൻഡി മുറേ

JULY 24, 2024, 4:30 PM

പാരീസ്: ബ്രിട്ടീഷ് ടെന്നീസ് താരം ആൻഡി മറെ വിരമിക്കൽ പ്രഖ്യാപിച്ചു. ഈ വർഷത്തെ ഒളിമ്പിക്‌സ് തൻ്റെ അവസാന ടൂർണമെൻ്റായിരിക്കുമെന്ന് മുറെ പറഞ്ഞു.

37 കാരനായ മുറെയുടെ അഞ്ചാം ഒളിമ്പിക്‌സാണിത്. പാരീസിൽ സിംഗിൾസ്, ഡബിൾസ് മത്സരങ്ങളിൽ പങ്കെടുക്കും.2008ലെ ബെയ്ജിംഗ് ഒളിമ്പിക്സായിരുന്നു മുറെയുടെ ആദ്യത്തേത്.  2012 ലണ്ടൻ ഒളിമ്പിക്സിൽ പുരുഷ സിംഗിൾസിൽ സ്വർണം നേടിയിരുന്നു. ലണ്ടനിൽ ഡബിൾസിൽ വെള്ളിയും നേടി. 

സിംഗിൾസിൽ സ്വിസ് ഇതിഹാസം റോജർ ഫെഡററെയാണ് മുറെ പരാജയപ്പെടുത്തിയത്. 2016ൽ മുറെ സ്വർണം നിലനിർത്തി.റിയോയിൽ അർജൻ്റീനയുടെ ജുവാൻ ഡെൽ പോട്രോയെ പരാജയപ്പെടുത്തിയാണ് മുറെ സ്വർണം നേടിയത്. 

vachakam
vachakam
vachakam

രണ്ട് ഒളിമ്പിക് ടെന്നീസ് സ്വർണമെഡലുകൾ നേടുന്ന ആദ്യത്തെ ബ്രിട്ടീഷ് കളിക്കാരൻ കൂടിയാണ് അദ്ദേഹം. കരിയറിൽ മൂന്ന് ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങൾ മുറെ നേടിയിട്ടുണ്ട്. 2013ലും 2016ലും വിംബിൾഡൺ സിംഗിൾസ് കിരീടം നേടിയ മുറെ 2012ലെ യു.എസ്. ഓപ്പണിലും ജേതാവായി.

സ്‌പെയിന്റെ റാഫേൽ നദാൽ, സെർബിയയുടെ നോവാക്‌ ജോക്കോവിച്ച്‌ എന്നിവരാണു മുറേയുടെ പാരീസിലെ പ്രധാന എതിരാളികൾ. കളിമൺ കോർട്ടിലെ രാജകുമാരനായ നദാൽ കരിയറിലെ അവസാന ഒളിമ്ബിക്‌സാണു കളിക്കുന്നതെന്ന സൂചന നൽകി. മൂന്നാം ഒളിമ്ബിക്‌ സ്വർണമാണു നദാലിന്റെ ലക്ഷ്യം. 24 ഗ്രാൻസ്ലാമുകളുടെ ഉടമയായ നോവാക്‌ ജോക്കോവിച്ചിന്റെ കരിയറിലെ ഏക പോരായ്‌മ ഒളിമ്ബിക്‌ സ്വർണമാണ്‌. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam