'അൻഷു..തളരരുത്..'; ക്യാന്‍സര്‍ ബാധിതനായ അനുഷ്‌മാന് സന്ദേശവുമായി കപിൽദേവ് 

JULY 24, 2024, 6:20 PM

ക്യാന്‍സര്‍ ബാധിതായി ലണ്ടിനിലെ കിംഗ്സ് കോളജ് ഹോസ്പിറ്റലില്‍ ഒരു വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന മുന്‍ ഇന്ത്യൻ താരം അന്‍ഷുമാന്‍ ഗെയ്ക്‌വാദിന് ഹൃദയസ്പർശമായ സന്ദേശവുമായി  മുൻ  ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്.

താനും ഗെയ്‌ക്‌വാദും ക്രിക്കറ്റ് മൈതാനത്ത് പങ്കിട്ട അവിസ്മരണീയ നിമിഷങ്ങളെക്കുറിച്ചാണ്  കപിൽ സംസാരിച്ചത്.  "ഹായ് അൻഷു, നീ ഒരു ദുഷ്‌കരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എനിക്കറിയാം, പക്ഷേ സാരമില്ല, എല്ലാ നല്ല ദിവസങ്ങളും ഞാൻ ഓർക്കുന്നു.

ആദ്യമായി ഞാൻ കളിച്ചപ്പോൾ, നിങ്ങൾ ആയിരുന്നു എൻ്റെ ക്യാപ്റ്റൻ. ഞാൻ  ക്യാപ്റ്റൻ ആയിരുന്നപ്പോൾ ജലന്ധറിൽ നീ ഇരുനൂറ് റൺസ് നേടിയത് എനിക്ക് ഓർമയുണ്ട്.  നിങ്ങൾ കൂടുതൽ മെച്ചപ്പെടുകയും സുഖം പ്രാപിക്കുകയും സന്തോഷവാനായിരിക്കുകയും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മാധ്യമപ്രവർത്തകൻ വിജയ് ലോകപള്ളി പോസ്റ്റ് ചെയ്ത വീഡിയോയിൽ കപിൽ ദേവ് പറഞ്ഞു.

vachakam
vachakam
vachakam

ഇന്ത്യക്കായി 1975മുതല്‍ 1987 വരെ 40 ടെസ്റ്റുകളില്‍ കളിച്ച ഗെയ്ക്‌വാദ് രണ്ട് കാലയളവില്‍ ഇന്ത്യൻ പരിശീലകനുമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam