ഇന്ത്യന്‍ ടീമില്‍ പിണക്കങ്ങൾ തുടരുന്നു; സൂര്യകുമാര്‍ വിളിച്ച ടീം മീറ്റിങ്ങില്‍ ഹര്‍ദിക് പാണ്ഡ്യ പങ്കെടുത്തില്ല

JULY 24, 2024, 6:01 PM

കൊളംബോ: ഇന്ത്യൻ ടീമിൽ ചേരിപ്പോര് തുടരുന്നതായി സൂചന നൽകി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വിളിച്ച ആദ്യ ടീം മീറ്റിംഗിൽ ഹാർദിക് പാണ്ഡ്യ പങ്കെടുത്തില്ലെന്ന് റിപ്പോർട്ട്.

ക്യാപ്റ്റനെന്ന നിലയില്‍ പരിശീലനത്തിനു മുന്നോടിയായി സൂര്യകുമാര്‍ യാദവ് വിളിച്ച ടീമംഗങ്ങളുടെ യോഗത്തില്‍, ഹര്‍ദിക് പാണ്ഡ്യ ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് പാണ്ഡ്യ പങ്കെടുതിരുന്നതെന്ന് വ്യക്തമല്ല. എന്നാൽ, പിന്നീട് പാണ്ഡ്യ പരിശീലനത്തിനെത്തിയെന്നാണ് റിപ്പോർട്ട്.

നായകസ്ഥാനത്തേക്ക് പരിഗണിക്കാത്തതിലുള്ള ഹാർദിക് പാണ്ഡ്യയുടെ അതൃപ്തി പരിഹരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനിടെ, സന്തോഷകരമായ ഡ്രസിങ് റൂമുകളാണ് വിജയത്തിലേക്കുള്ള വഴിയെന്ന് വ്യക്തമാക്കിയ പുതിയ പരിശീലകൻ ഉടൻ തന്നെ വിഷയത്തിൽ ഇടപെട്ടു.

vachakam
vachakam
vachakam

രോഹിത് ശര്‍മ്മ വിരമിച്ചതോടെ വൈസ് ക്യാപ്റ്റനായ ഹര്‍ദിക് പാണ്ഡ്യ ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി സൂര്യകുമാര്‍ യാദവ് ഇന്ത്യൻ ടി 20 ടീമിന്റെ നായകനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഫിറ്റ്‌നസ് പ്രശ്‌നങ്ങളും, അടിക്കടിയുണ്ടാകുന്ന പരിക്കും, ടീമംഗങ്ങളുടെ താല്‍പ്പര്യക്കുറവും ഹര്‍ദികിന് വിനയായി മാറി. ഗംഭീറും സെലക്ടര്‍മാരും കൂടി പുതിയൊരു ടീമിനെ വാര്‍ത്തെടുക്കുക ലക്ഷ്യമിട്ടു കൂടിയാണ് സൂര്യയുടെ ക്യാപ്റ്റന്‍സിയെന്നും വിലയിരുത്തലുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam