ന്യൂസിലൻഡ് ടി20 ലോകകപ്പ് ടീമിൽ ആദം മിൽനെക്കു പകരം കൈൽ ജാമിസൺ

JANUARY 24, 2026, 8:36 AM

അടുത്ത മാസം 7ന് ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന് തൊട്ടുമുൻപ് ന്യൂസിലൻഡ് നിരയിൽ മാറ്റം. പരിക്കേറ്റ വെറ്ററൻ പേസർ ആദം മിൽനെ ടൂർണമെന്റിൽ നിന്ന് പുറത്തായി. മിൽനെയ്ക്ക് പകരം ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ തിളങ്ങിയ പേസർ കൈൽ ജാമിസണെ ന്യൂസിലൻഡ് ടീമിൽ ഉൾപ്പെടുത്തി.

ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ്പിന് വേണ്ടി കളിക്കുന്നതിനിടെയാണ് 33കാരനായ മിൽനെയുടെ തുടയിലെ പേശികൾക്ക് പരിക്കേറ്റത്. തുടർ പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ മിൽനെയുടെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിക്കുകയായിരുന്നു. മികച്ച ഫോമിലായിരുന്ന മിൽനെയുടെ അഭാവം ടീമിന് വലിയ നഷ്ടമാണെന്ന് കോച്ച് റോബ് വാൾട്ടർ പറഞ്ഞു.

മിൽനെ പുറത്തായതോടെ ട്രാവൽ റിസർവ് ആയി ടീമിനൊപ്പമുണ്ടായിരുന്ന കൈൽ ജാമിസൺ ഔദ്യോഗികമായി 15 അംഗ ടീമിന്റെ ഭാഗമായി. നിലവിൽ ഇന്ത്യക്കെതിരെയുള്ള പരമ്പരയിൽ മികച്ച ഫോമിലാണ് ജാമിസൺ. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ 3 മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റുകൾ ജാമിസൺ വീഴ്ത്തിയിരുന്നു. ന്യൂസിലൻഡിന്റെ ഇന്ത്യയിലെ ആദ്യ ഏകദിന പരമ്പര വിജയത്തിലും ജാമിസൺ നിർണ്ണായക പങ്കുവഹിച്ചു.

vachakam
vachakam
vachakam

ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലാണ് ന്യൂസിലൻഡ്. ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, യുഎഇ, കാനഡ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഫെബ്രുവരി 8ന് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലൻഡിന്റെ ആദ്യ മത്സരം. മിൽനെയുടെ വേഗതയ്ക്ക് പകരം സബ്‌കോണ്ടിനന്റ് കണ്ടീഷനിൽ ജാമിസണിന്റെ ഉയരവും ബൗൺസും ടീമിന് ഗുണകരമാകുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam