മറ്റൊരു റെക്കോർഡിൽ മുത്തമിട്ട് കെ.എൽ. രാഹുൽ

JUNE 24, 2025, 8:23 AM

ലീഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയതോടെ മറ്റൊരു റെക്കോർഡിൽ മുത്തമിട്ട് കെ.എൽ. രാഹുൽ. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് മണ്ണിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന ഇന്ത്യൻ ഓപ്പണറായി മാറിയിരിക്കുകയാണ് രാഹുൽ. റെഡ്‌ബോൾ ക്രിക്കറ്റിൽ ഇംഗ്ലണ്ട് മണ്ണിൽ രാഹുൽ നേടുന്ന മൂന്നാമത്തെ സെഞ്ച്വറിയായിരുന്നു ഇത്.

2018ൽ ഓവലിലും 2021ൽ ലോർഡ്‌സിലുമാണ് രാഹുൽ ഇതിന് മുൻപ് സെഞ്ച്വറികൾ നേടിയത്. ഓപ്പണർമാരായി ഇറങ്ങി ഇംഗ്ലീഷ് മണ്ണിൽ രണ്ട് സെഞ്ച്വറികൾ വീതം നേടിയ സുനിൽ ഗവാസ്‌കർ, രാഹുൽ ദ്രാവിഡ്, വിജയ് മർച്ചന്റ്, രവിശാസ്ത്രി എന്നിവരെ ഒരുമിച്ച് മറികടക്കാൻ കെ.എൽ. രാഹുലിന് ഇതോടെ കഴിഞ്ഞു.

202 പന്തിൽ കരുതലോടെ ബാറ്റേന്തിയാണ് രാഹുൽ ലീഡ്‌സിൽ സെഞ്ച്വറി സ്വന്തമാക്കിയത്. ടെസ്റ്റ് കരിയറിലെ ഒമ്പതാം സെഞ്ച്വറിയാണിത്. ഇതിൽ ആറ് സെഞ്ച്വറികളും വിദേശ പിച്ചുകളിലാണെന്നുള്ള പ്രത്യേകതയും ഉണ്ട്. ആദ്യ ഇന്നിംഗ്‌സിൽ 42 റൺസിനാണ് രാഹുൽ പുറത്തായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam