അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (AIFF) സൂപ്പർ കപ്പ് 2025ന്റെ ഗ്രൂപ്പ് ഘട്ട മത്സരക്രമങ്ങൾ പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് കടുപ്പമേറിയ ഗ്രൂപ്പ് ഡിയിലാണ് സ്ഥാനം.
ഐ.എസ്.എൽ ടീമുകളായ മുംബൈ സിറ്റി എഫ്‌സി, ഹൈദരാബാദ് എഫ്‌സി, കൂടാതെ ഐലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡ് എന്നിവരാണ് ഗ്രൂപ്പിൽ ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ളത്.
അടുത്ത മാസം ടൂർണമെന്റ് ആരംഭിക്കാനിരിക്കെ, ആരാധകർക്കിടയിൽ ആവേശം നിറഞ്ഞു കഴിഞ്ഞു.ബ്ലാസ്റ്റേഴ്‌സിന് ഇത്തവണയെങ്കിലും കിരീട വരൾച്ച അവസാനിപ്പിക്കാൻ കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഒക്ടോബർ 30ന് ബാംബോലിമിൽ രാജസ്ഥാൻ യുണൈറ്റഡിനെതിരെയാണ് അവരുടെ ആദ്യ മത്സരം. നവംബർ 3ന് ഹൈദരാബാദ് എഫ്‌സിയെയും അതേ വേദിയിൽ നേരിടും. നവംബർ 6ന് ഫറ്റോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന നിർണ്ണായക മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്.
മറ്റൊരു കേരള ക്ലബായ ഗോകുലം കേരള ഗ്രൂപ്പ് സിയിൽ ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്