കേരള ബ്ലാസ്റ്റേഴ്‌സിന് വിജയ വിസിലടി

MAY 10, 2026, 1:47 PM

കൊച്ചി: കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയ വിസിലടി. ഇന്നലെ നടന്ന ഐ.എസ്.എൽ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ് മുഹമ്മദൻ എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തറപറ്റിച്ചു. സ്വന്തം തട്ടകമായ കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന് ഹാട്രിക്ക് ജയം.

ബ്ലാസ്റ്റേഴ്‌സിനായി ഫ്രാൻസിസ്‌കോ (ഫ്രാഞ്ചു 44), വിക്ടർ ബെർത്തോമിയു (59), എം.എസ്. ശ്രീക്കുട്ടൻ (74) എന്നിവർ ലക്ഷ്യം കണ്ടു. മഹിതോഷ് റോയിയാണ് മുഹമ്മദനായി ആശ്വാസ ഗോൾ നേടിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു മൂന്ന് ഗോളുകൾ തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ ജയം.

തുടക്കം മുതൽ ആക്രമണ മോഡിലായിരുന്നു ബ്ലാസ്റ്റേഴ്‌സ്. ആറാം മിനിട്ടിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തുമെന്ന് ഉറപ്പിച്ചു. പക്ഷേ ബോക്‌സിന് പുറത്ത് നിന്ന് ഫ്രാഞ്ചു തൊടുത്ത ഉശിരൻ ഷോട്ട് മുഹമ്മദൻ ഗോളി പദം ഛേത്രി തട്ടിയകറ്റി. 17-ാം മിനിട്ടിലും ഛേത്രിയുടെ കൈകൾ മുഹമ്മദനെ രക്ഷിച്ചു. പിന്നാലെ നടത്തിയ രണ്ട് നീക്കങ്ങൾക്കും ഛേത്രിയെ ഭേദിക്കാനായില്ല.

vachakam
vachakam
vachakam

26-ാം മിനിട്ടിൽ നിഹാൽ സുധീഷിന്റെ മിന്നൽ ഷോട്ട് പോസ്റ്റിന് തൊട്ടുരുമ്മി പുറത്തേക്ക്. 42-ാം മിനിട്ടിൽ മുഹമ്മദന്റെ അപ്രതീക്ഷിത നീക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് ഞെട്ടി. മദ്ധ്യഭാഗത്ത് പന്ത് കൈമാറുന്നതിൽ കെവിൻ യോക്കിന് പിഴച്ചു. പാഞ്ഞെത്തിയ മഹിതോഷ് റോയ് പന്ത് നിയന്ത്രണത്തിലാക്കി. മുന്നോട്ടുള്ള കുതിപ്പിനൊപ്പം പന്തിനെ വെടിയുണ്ടകണക്കെ പായിച്ചു.

പോസ്റ്റിൽ തട്ടി പന്ത് വലയിൽ. 44-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. മദ്ധ്യഭാഗത്ത് നിന്ന് ലഭിച്ച പന്തുമായി കെവിൻ യോക്ക് മുഹമ്മദൻ ബോക്‌സിൽ. പ്രതിരോധതാരങ്ങളെ വട്ടംചുറ്റിച്ച് പന്ത് ഫ്രാഞ്ചുവിന്. വലംകാൽ ഷോട്ടിൽ പന്ത് വലയിലാക്കി ഫ്രാഞ്ചു. ഗ്യാലറിയിൽ ആവേശം.

രണ്ടാം പകുതിയുടെ തുടക്കത്തിലും ബ്ലാസ്റ്റേഴ്‌സിന്റെ കാലുകളിലായിരുന്നു പന്ത്. 59-ാം മിനിട്ടിൽ ബെർത്തോമിയുവിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി. ബോക്‌സിൽ നിന്നുള്ള കെവിന്റെ ക്രോസിൽ ബെർത്തോമിയുവിന്റെ ഹെഡർ. പന്ത് വലയിൽ.

vachakam
vachakam
vachakam

74-ാം മിനിട്ടിൽ മലയാളി താരം ശ്രീക്കുട്ടനിലൂടെ ബ്ലാസ്റ്റേഴ്‌സ് ഗോൾ മൂന്നാക്കി. ബോക്‌സിൽ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഫ്രാഞ്ചു ഉയർത്തി നൽകിയ പന്തിൽ ഉയർന്നുചാടിയുള്ള ശ്രീക്കുട്ടന്റെ വലംകാൽ ഷോട്ട്. വലതുമൂലയിലേക്ക് തുളഞ്ഞുകയറി.

മുഹമ്മദൻ തരംതാഴ്ത്തപ്പെടും

പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലായ മുഹമ്മദൻ ഐ ലീഗിലേക്ക് തരംതാഴ്ത്തപ്പെടുമെന്ന് ഉറപ്പായി.

vachakam
vachakam
vachakam

ജയിച്ചെങ്കിലും എട്ടാം സ്ഥാനത്ത് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ്. 17ന് കൊച്ചിയിൽ ഗോവയ്‌ക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന മത്സരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam