മൊറോക്കൻ മിഡ്ഫീൽഡർ കരിം ബെനാരിഫിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

MARCH 30, 2026, 9:03 AM

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026 സീസൺ പുരോഗമിക്കവെ ടീമിൽ നിർണ്ണായക മാറ്റവുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. പരിശീലകസ്ഥാനത്ത് നിന്ന് സ്പാനിഷ് പരിശീലകൻ ഡേവിഡ് കറ്റാലയെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇംഗ്ലണ്ടുകാരനായ ആഷ്‌ലി വെസ്റ്റ് വുഡിനെ പരിശീലകനാക്കിയിരുന്നു. ഇപ്പോഴിതാ ടീമിൽ നിർണ്ണായകമായൊരു മാറ്റം എത്തിയിരിക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയിലെ പ്രശ്‌നം പരിഹരിക്കാൻ മൊറോക്കൻ മിഡ്ഫീൽഡറായ കരീം ബെനാരിഫിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്കെത്തിച്ചത്. 33 വയസ്സുകാരനായ ബെനാരിഫ് ഇറാഖ് സ്റ്റാർസ് ലീഗിലെ കർബല എഫ്‌സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്.
മൊറോക്കോയിലെ റബാത്തിൽ ജനിച്ച അദ്ദേഹം നോർത്ത് ആഫ്രിക്കയിലെയും മിഡിൽ ഈസ്റ്റിലെയും വിവിധ ലീഗുകളിൽ കളിച്ച് പരിചയസമ്പത്തുള്ള താരമാണ്. സെൻട്രൽ മിഡ്ഫീൽഡറായ ബെനാരിഫ് ഡിഫൻസീവ് മിഡ്ഫീൽഡറായും റൈറ്റ് മിഡ്ഫീൽഡറായും ഒരുപോലെ തിളങ്ങാൻ കെൽപ്പുള്ള താരമാണ്.

മൊറോക്കൻ ക്ലബ്ബായ എഫ്എആർ റബാത്തിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവന്ന അദ്ദേഹം എഫ്‌യുഎസ് റബാത്ത്, മൗലൗദിയ ഔജ്ദ തുടങ്ങിയ പ്രമുഖ ക്ലബ്ബുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ പ്രധാന ടൂർണമെന്റുകളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. കൊച്ചിയിലെത്തിയ കരീം ബെനാരിഫ് വരാനിരിക്കുന്ന മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾക്കായി ടീമിനൊപ്പം ചേർന്നു.

vachakam
vachakam
vachakam

കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ അവസ്ഥ ദയനീയമാണ്. ഡേവിഡ് കറ്റാലക്ക് കീഴിൽ ഒന്നും ചെയ്യാനില്ലാത്ത നിരയായി മാറിയ ബ്ലാസ്റ്റേഴ്‌സ് നിലവിൽ പോയിന്റ് പട്ടികയിൽ 13-ാം സ്ഥാനത്താണ്. ആറ് മത്സരത്തിൽ അഞ്ചിലും ബ്ലാസ്റ്റേഴ്‌സ് നിര തോറ്റപ്പോൾ ആശ്വസിക്കാൻ ഒരു സമനില മാത്രമാണുള്ളത്. ആദ്യ പകുതിയിൽത്തന്നെ ലീഡ് വഴങ്ങി സമ്മർദ്ദത്തിലാകുന്ന ബ്ലാസ്റ്റേഴ്‌സിനെയാണ് ഇത്തവണ കാണാനായത്.

മുന്നേറ്റ നിരയിൽ ഗോളടിക്കാൻ കെൽപ്പുള്ള ആരും തന്നെയില്ലാത്ത അവസ്ഥയാണ്. ഇത്തവണ പല അവസരങ്ങളും ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചെങ്കിലും പലതും ഗോളാക്കി മാറ്റാനാവാതെ ടീം പ്രയാസപ്പെടുന്നതാണ് കാണാനായത്. ആഷ്‌ലി പരിശീലകസ്ഥാനത്തേക്ക് വന്നതോടെ ഇതിൽ മാറ്റം ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലും മധ്യനിരയിലുമെല്ലാം പ്രശ്‌നങ്ങളുണ്ട്.

ഇതിന് പരിഹാരം കാണാൻ പുതിയ പരിശീലകന് സാധിക്കുമെന്നാണ് ആരാധകർ കരുതുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ വിദേശ താരങ്ങളൊന്നും പ്രതീക്ഷിച്ച നിലവാരം കാട്ടുന്നില്ല. കെവിൻ യോക്കിന്റെ പ്രകടനം മാറ്റി നിർത്തിയാൽ മറ്റാർക്കും നിലവാരം കാട്ടാൻ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ കൂടുതൽ മാറ്റങ്ങളിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് കടക്കാനാണ് സാധ്യത.

vachakam
vachakam
vachakam

പുതിയ കൂടുതൽ വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് കൊണ്ടുവരാനുള്ള സാധ്യതകളേറെയാണ്. നിലവിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തിൽ ആരാധകരും കടുത്ത നിരാശയിലാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയാണ് മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സിനെ വിമർശിച്ച് രംഗത്തെത്തുകയും മത്സരം ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് കറ്റാലയെ പുറത്താക്കി പുതിയ പരിശീലകനെ കൊണ്ടുവന്നിരിക്കുന്നത്.

ആഷ്‌ലി വെസ്റ്റ് വുഡ് നേരത്തെ ബംഗളൂരു എഫ്‌സിയെ അടക്കം പരിശീലിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കീഴിൽ ബ്ലാസ്റ്റേഴ്‌സിന് ശക്തമായ തിരിച്ചുവരവ് നടത്താം എന്നാണ് ആരാധകരും ടീം മാനേജ്‌മെന്റും പ്രതീക്ഷിക്കുന്നത്. നിലവിലെ ടീമിലെ മാറ്റങ്ങൾ ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്യുമെന്ന് തന്നെ പ്രതീക്ഷിക്കാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam