ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ 14 നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. മത്സരം റദ്ദാക്കണമെന്നും ബഹിഷ്‌കരിക്കണമെന്നും പല കോണുകളില്‍ നിന്ന് ആവശ്യം ഉയരുന്നതിനിടയില്‍ വലിയ സമ്മര്‍ദ്ദത്തിലാകും ഇരു ടീമുകളും മത്സരത്തിനിറങ്ങുക.
ഇതോടെ, ഇന്ത്യന്‍ ടീമിന് പിന്തുണയും ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം കപില്‍ ദേവ്.ആരാധകരും വിമര്‍ശകരും അതിരുകടക്കരുതെന്ന് കപില്‍ ദേവ് ആവശ്യപ്പെട്ടു. നയപരമായ തീരുമാനങ്ങള്‍ സര്‍ക്കാരിന് വിടണം. താരങ്ങള്‍ കളിക്കളത്തില്‍ അവരുടെ ജോലിയില്‍ മാത്രം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മത്സരത്തില്‍ മാത്രമായിരിക്കണം ഇന്ത്യന്‍ താരങ്ങളുടെ ശ്രദ്ധ. മികച്ച ടീമാണ് ഇന്ത്യയുടേത്. അവര്‍ ജയിക്കുക തന്നെ ചെയ്യുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് കപില്‍ ദേവ് മറുപടി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്