കേരള ബ്ലാസ്റ്റേഴ്‌സ് താരം ജോഷുവ സൊട്ടിരിയോ പരിശീലനം പുനരാരംഭിച്ചു. ആറ് മാസത്തിനു ശേഷം താൻ പരിശീലനം പുനരാരംഭിച്ചു എന്ന വാർത്ത സൊട്ടിരിയോ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
താൻ ഗ്രൗണ്ടിൽ ആദ്യമായി ഓടി എന്നും തിരിച്ചുവരവിന്റെ യാത്ര വലിയതായിരുന്നു എന്നും സൊട്ടിരിയോ പറഞ്ഞു. താരം അടുത്ത സീസണിൽ മാത്രമെ ഇനി ബ്ലാസ്റ്റേഴ്‌സിനായി കളിക്കുകയുള്ളൂ.
സീസൺ തുടങ്ങുന്നതിന്റെ ഒരു പരിശീലന സെഷനിൽ ആയിരുന്നു ഫോർവേഡ് ജോഷുവ സൊട്ടിരിയോയ്ക്ക് കണങ്കാലിന് പരിക്കേറ്റത്. ക്ലബ് വലിയ പ്രതീക്ഷയോടെ ടീമിലേക്ക് എത്തിച്ച താരമായിരുന്നു ജോഷുവ. ഒരു മത്സരം പോലും കളിക്കുന്നതിന് മുമ്പാണ് ഇത്ര വലിയ പരിക്കിന്റെ നിർഭാഗ്യം താരത്തെ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്