ടെസ്റ്റ് ക്രിക്കറ്റിൽ മാന്ത്രിക സഖ്യയിലെത്തി ജോ റൂട്ട്

JUNE 3, 2023, 12:51 PM

ടെസ്റ്റ് ക്രിക്കറ്റിൽ 11,000 റൺസ് പൂർത്തിയാക്കി ഇംഗ്ലണ്ട് താരം ജോ റൂട്ട്. അയർലൻഡിനെതിരെ ഏക ടെസ്റ്റിനിടെയാണ് റൂട്ട് മാന്ത്രിക സഖ്യയിലെത്തിയത്. ഇതോടെ ചില റെക്കോർഡുകളും മുൻ ഇംഗ്ലണ്ട് ക്യാപ്ടനെ തേടിയെത്തി. ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം ഏറ്റവും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ 11,000 റൺസെടുക്കുന്ന താരമായിരിക്കുകയാണ് റൂട്ട്.

10 വർഷത്തിനും 171 ദിവസത്തിനുള്ളിലുമാണ് റൂട്ട് നേട്ടത്തിലെത്തിയത്. അലിസ്റ്റർ കുക്ക് (10 വർഷം, 290 ദിവസം), രാഹുൽ ദ്രാവിഡ് (13 വർഷം, 149 ദിവസം), കുമാർ സംഗക്കാര (13 വർഷം, 199 ദിവസം), റിക്കി പോണ്ടിംഗ് (13 വർഷം, 212 ദിവസം), ജാക്വസ് കാലിസ് (14 വർഷം, 185 ദിവസം), ബ്രയാൻ ലാറ (14 വർഷം, 354 ദിവസം) എന്നിവരെയാണ് റൂട്ട് പിന്തള്ളിയത്.

നിലവിൽ 11,004 റൺസാണ് റൂട്ടിന്റെ അക്കൗണ്ടിൽ. 130 ടെസ്റ്റിൽ നിന്നാണ് (238 ഇന്നിംഗ്‌സ്) ഈ നേട്ടം. 50.25 ശരാശരിയുള്ള താരം 29 സെഞ്ചുറികളും 58 അർധ സെഞ്ചുറികളും നേടിയിട്ടുണ്ട്. ഇതിൽ അഞ്ച് ഇരട്ട സെഞ്ചുറികളും ഉൾപ്പെടും. 14 തവണ 150+ സ്‌കോറുകൾ കണ്ടെത്തി. വേഗത്തിൽ 11,000 റൺസ് നേടുന്ന മൂന്നാമത്തെ താരം കൂടിയാണ് റൂട്ട്.

vachakam
vachakam
vachakam

122 ടെസ്റ്റിൽ ഇത്രയും റൺസ് നേടിയ സംഗക്കാരയാണ് ഒന്നാമൻ. ലാറ (121) രണ്ടാം സ്ഥാനത്ത്. ഇന്നിംഗ്‌സ് അടിസ്ഥാനത്തിൽ നോക്കുമ്പോൾ റൂട്ട് എട്ടാമതാണ്. സംഗക്കാര (208), ലാറ (213), പോണ്ടിംഗ് (222), സച്ചിൻ ടെൻഡുൽക്കർ (223), ദ്രാവിഡ് (234), മഹേല ജയവർധനെ (237) എന്നിവരാണ് മുന്നിൽ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam