ടെസ്റ്റിൽ നേട്ടങ്ങളുമായി ജയ്‌സ്വാൾ

FEBRUARY 25, 2024, 2:17 PM

ഇംഗ്ലണ്ടിനെതിരായ റാഞ്ചി ടെസ്റ്റിൽ മറ്റൊരു നേട്ടം സ്വന്തമാക്കി യുവതാരം യശസ്വി ജയ്‌സ്വാൾ. ഒരു ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് വേണ്ടി അറുനൂറിലധികം റൺസ് നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്.

നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് ജയ്‌സ്വാളിന്റെ നേട്ടം. സുനിൽ ഗവാസ്‌കർ, രാഹുൽ ദ്രാവിഡ്, വിരാട് കോഹ്ലി, സർദേശായി എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. രണ്ടുതവണയാണ് സർദേശായി ഉൾപ്പെടെയുള്ള മറ്റുള്ളവർ 600ന് മുകളിൽ സ്‌കോർ ചെയ്തത്. 774 റൺസ് നേടിയ ഗവാസ്‌കറുടെ പേരിലാണ് ഏറ്റവും കൂടുതൽ റൺസ്.

കഴിഞ്ഞവർഷമാണ് ഇരുപത്തിരണ്ടുകാരനായ ജയ്‌സ്വാൾ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയ താരം ഇംഗ്ലണ്ടിനെതിരായ രണ്ടും മൂന്നും ടെസ്റ്റുകളിൽ ഇരട്ട സെഞ്ച്വറി നേടിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam