ജഡേജയെ തഴഞ്ഞതല്ല: അജിത് അഗാർക്കർ

JULY 23, 2024, 7:03 PM

ടി20 ലോകകപ്പിനുശേഷം ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച രവീന്ദ്ര ജഡേജയെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ടെന്നതിന് വിശദീകരണം നൽകിയത് സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറായിരുന്നു. ജഡേജയെ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കിയതല്ലെന്ന് അഗാർക്കർ പറഞ്ഞു.

രവീന്ദ്ര ജഡേജയെ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കിയതല്ല, മൂന്ന് ഏകദിനങ്ങൾ മാത്രമുള്ള ചെറിയ പരമ്പരയിൽ അക്‌സർ പട്ടേലിനെയും രവീന്ദ്ര ജഡേജയെയും ഒരേസമയം പ്ലേയിംഗ് ഇലവനിൽ കളിപ്പിക്കാൻ കഴിയില്ല. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരകളിൽ ജഡേജക്ക് പ്രധാന റോളുണ്ടാവുമെന്നും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ പറഞ്ഞു.

ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ചെറിയ പരമ്പരയില് ടീമിലെടുത്താലും അതേ ശൈലിയിൽ പന്തെറിയുന്ന അക്‌സർ ടീമിലുള്ളതിനാൽ ഏതെങ്കിലും ഒരു താരത്തെ ബെഞ്ചിലിരുത്തേണ്ടിവരുമെന്നതും കണക്കിലെടുത്തിരുന്നുവെന്നും അല്ലാതെ ജഡേജയെ തഴഞ്ഞതല്ലെന്നും അഗാർക്കർ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam