ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ സ്ഥാനം രാജിവച്ച് ഇഷ്തിയാക് സാദേഖ്

JANUARY 25, 2026, 2:45 AM

ഇഷ്തിയാക് സാദേഖ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് രാജിവച്ചു. കുടുംബപരമായ കാരണങ്ങളെ തുടർന്നാണ് രാജി സമർപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശ് ലോകകപ്പിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് രാജി.

സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാനാവില്ലെന്നും വേദി മാറ്റണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐ.സി.സിയെ അറിയിച്ചിരുന്നു. എന്നാൽ ഐ.സി.സി ഈ ആവശ്യത്തോട് വഴങ്ങിയില്ല. ബംഗ്ലാദേശ് തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും ചെയ്തു.

പിന്നാലെയാണ് ഇഷ്തിയാക് സാദേഖ് തന്റെ രാജി സമർപ്പിക്കുന്നത്. രാജിയെ തുടർന്ന് അദ്ദേഹം വ്യക്തമാക്കിയതിങ്ങനെ... 

vachakam
vachakam
vachakam

''ഞാൻ രാജിവയ്ക്കുകയാണെന്നത് യാഥാർത്ഥ്യമാണ്. എന്റെ കുടുംബപരവും വ്യക്തിപരമായ പ്രതിബദ്ധതകളും കാരണം എനിക്ക് തുടരാൻ സാധിക്കുന്നില്ല. ഗെയിം ഡെവലപ്‌മെന്റ് വികസിപ്പിക്കുന്നതിന് ആവശ്യമായ ശ്രമം നൽകാൻ എനിക്ക് കഴിയില്ല. ഈ സ്ഥാനത്തോട് നീതി പുലർത്താൻ കഴിയാത്തതിൽ എനിക്ക് വ്യക്തിപരമായി ഖേദമുണ്ട്. അതുകൊണ്ട് രാജി സമർപ്പിക്കുന്നു.'' ഇഷ്തിയാക് പറഞ്ഞു.

അദ്ദേഹം തുടർന്നു... ''ബോർഡിലുള്ള ആരെങ്കിലുമായുള്ള പ്രശ്‌നങ്ങളുടെ പേരിലല്ല രാജി. മറ്റാരെങ്കിലും പരാതി നൽകിയിട്ടോ ആണ് ഞാൻ പോകുന്നുവെന്ന വാദം പൂർണ്ണമായും തെറ്റാണ്. എനിക്ക് ശേഷം വരുന്നവർക്ക് ബംഗ്ലാദേശിന്റെ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. അവർക്ക് എന്റെ പൂർണ്ണ പിന്തുണയുണ്ട്.'' അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam