ഇറാഖിന്റെ അയ്‌മെൻ ഹുസെയ്‌നെ ഷിക്കാഗോ വിമാനത്താവളത്തിൽ ഏഴ് മണിക്കൂർ തടഞ്ഞു

JUNE 8, 2026, 8:09 AM

ഫിഫാ ലോകകപ്പിനെത്തിയ ഇറാഖ് ടീമിനെ വിമാനത്താവളത്തിൽ തടഞ്ഞ് മണിക്കൂറുകളോളം ചോദ്യംചെയ്തതായി പരാതി. ഇറാഖിന് നാൽപത് വർഷത്തിനുശേഷം ലോകകപ്പിന് യോഗ്യത നേടിക്കൊടുത്ത ഗോളിന്റെ ഉടമയായ സ്‌ട്രൈക്കർ അയ്‌മെൻ ഹുസെയ്‌നെയാണ് ഷിക്കാഗോ വിമാനത്താവളത്തിൽ തടഞ്ഞുനിർത്തി ഏഴ് മണിക്കൂറോളം ചോദ്യംചെയ്തത്. ഹുസെയ്‌ന്റെ ഫോണും വിശദമായി പരിശോധിച്ചു. ഹുസെയ്‌നെ ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചെങ്കിലും ടീമിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറായ തലാൽ സലയ്ക്ക് യുഎസിലേയ്ക്ക് പ്രവേശനാനുമതി നിഷേധിച്ചു.

പത്തുമണിക്കൂർ നീണ്ട ചോദ്യംചെയ്യലിനും പരിശോധനയ്ക്കുംശേഷമാണ് അനുമതി നിഷേധിച്ചത്. ഇറാഖി ഒളിംപിക് കമ്മിറ്റിയിലെ ഒരംഗമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇറാഖിലെ പത്രങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടത്. എന്നാൽ, ഇറാഖ് ഫുട്‌ബോൾ അസോസിയേഷനോ ഹുസൈനോ ഇതേക്കുറിച്ച് ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. യുഎസ് എമിഗ്രേഷൻ വിഭാഗവും ഇതു സംബന്ധിച്ച് വിശദീകരണമൊന്നും നൽകിയിട്ടില്ല. ഫ്രാൻസ്, സെനഗൽ, നോർവെ എന്നിവയാണ് ഗ്രൂപ്പ് ഐയിലെ ഇറാഖിന്റെ എതിരാളികൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam