ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് ഓക്പാർക്ക് സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ വമ്പിച്ച വരവേൽപ്പ്

AUGUST 8, 2026, 1:43 PM

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മാർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ഓക്പാർക്ക് സെന്റ് ജോസഫ് യാക്കോബായ പള്ളിയിൽ ഓഗസ്റ്റ് 2 ഞായറാഴ്ച വൈകുന്നേരം 5.30ന് വമ്പിച്ച സ്വീകരണം നൽകി.

കൃത്യം 5.30ന് ദേവാലയാങ്കണത്തിൽ എത്തിച്ചേർന്ന ശ്രേഷ്ഠ ബാവയ്ക്ക് വൈദീകരുടേയും അനേകം വിശ്വാസികളുടേയും നേതൃത്വത്തിൽ ചെണ്ടമേളം, പ്രാർത്ഥനാഗാനം എന്നിവയോടു കൂടി ദേവാലയത്തിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന സന്യാസനമസ്‌കാരത്തിന് ശ്രേഷ്ഠ ബാവ നേതൃത്വം നൽകി.

സ്വീകരണ സമ്മേളനം ബിഷപ്പ് മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് വികാരി റവ. ഫാ. ലിജുപോൾ സ്വാഗതം ആശംസിച്ചു. എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരള ചർച്ച് പ്രോവിഡന്റ് റവ. ഫാ. ബിജു യോഹന്നാൻ, ഭാരവാഹികളും ശ്രേഷ്ഠ ബാവായെ പൊന്നാട അണിയിച്ച് ആശംസാ പ്രസംഗം നടത്തി.

vachakam
vachakam
vachakam


വെരി. റവ. ഫാ. മാത്യു വർഗീസ് കരുത്തലയ്ക്കൽ, റവ. ഫാ. അനീഷ് തേലപ്പള്ളി, സ്റ്റാൻലി കളരിക്കമുറി, റവ. ഫാ. ഹാം ജോസഫ്, റവ. എബ്രഹാം സ്‌കറിയ, റവ. റോയി ഇടിക്കുള, റവ. ജോൺസൺ സാമുവൽ, റവ. എം.ജെ. തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.

വെരി റവ. ഫാ. സ്‌കറിയ തേലപ്പള്ളി, റവ. ഫാ. തോമസ് മേപ്പറത്ത്, റവ. ഫാ. ഷിന്റോ ഡേവിഡ് എന്നിവർ സന്നിഹിതരായിരുന്നു.

vachakam
vachakam
vachakam

തുടർന്ന് സെന്റ് ജോർജ് യാക്കോബായ പള്ളിയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് മാമൻ കുരുവിള, സൂസൻ എബ്രഹാം (സമാജം), മേഴ്‌സി സ്‌കറിയ (സണ്ടേ സ്‌കൂൾ), ഫെബ റോജിൻ (യൂത്ത്), പ്രശസ്ത സംവിധായകൻ റോമിയോ കാട്ടുകാരൻ എന്നിവർ ആശംസകൾ അറിയിച്ചു.


ശ്രേഷ്ഠ ബാവ സ്വീകരണത്തിനു നന്ദി രേഖപ്പെടുത്തി ആശംസകൾ അറിയിച്ചു. പുതിയ തലമുറയെ നന്മയും വിശ്വാസത്തിലേക്കും നയിക്കുവാൻ ദേവാലയത്തിന്റെ പ്രവർത്തനങ്ങൾ നല്ലരീതിയിൽ ആചരിക്കുവാൻ സാധിക്കട്ടെയെന്ന് ശ്രേഷ്ഠ ബാവ തന്റെ പ്രസംഗത്തിൽ ഉദ്‌ബോധിപ്പിച്ചു.

vachakam
vachakam
vachakam

ബാവയെ പറ്റിയുള്ള ഒരു ഡോക്യുമെന്ററി മൾട്ടിമീഡിയ പ്രസന്റേഷനായി പ്രദർശിപ്പിച്ചു.

ഇടവകയും ഉപഹാര ട്രസ്റ്റി റെജിമോൻ ജേക്കബ് ശ്രേഷ്ഠ ബാവയ്്ക്ക് സമർപ്പിച്ചു. സെന്റ് ജോർജ് ക്വയറിന്റെ ഗാനാലാപം ചടങ്ങുകൾക്ക് മോടി കൂട്ടി. ചടങ്ങുകൾക്ക് എംസിയായി കെസിയ മേലെത്ത് ചടങ്ങുകൾ നിയന്ത്രിച്ചു.


സെക്രട്ടറി ഷെവലിയാർ ജെയ്‌മോൻ സ്‌കറിയ നന്ദി രേഖപ്പെടുത്തി. തുടർന്ന് നടന്ന സ്‌നേഹവിരുന്നിൽ ഷിക്കാഗോയിലെ വിവിധ ഇടവകകളിലെ വിശ്വാസികൾ സംബന്ധിച്ചു.

ഷെവലിയാർ ജെയ്‌മോൻ സ്‌കറിയ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam