ഐ.പി.എൽ ഫൈനൽ ബംഗ്‌ളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിനു പകരം അഹമ്മദാബാദിലേക്ക്

MAY 8, 2026, 4:01 AM

ന്യൂഡൽഹി: ബംഗ്‌ളൂരുവിൽ നിശ്ചയിച്ചിരുന്ന ഈ സീസൺ ഐ.പി.എല്ലിലെ ഫൈനൽ അഹമ്മദാബാദിലേക്ക് മാറ്റിയതിന് പിന്നിൽ കർണാടക സർക്കാർ കൂടുതൽ കോംപ്‌ളിമെന്ററി പാസുകൾ ആവശ്യപ്പെട്ടതാണെന്ന് സൂചന. നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സിന്റെ ഹോം ഗ്രൗണ്ട് എന്ന നിലയിലാണ് ബംഗ്‌ളൂരു ചിന്നസ്വാമി സ്റ്റേഡിയം ഫൈനൽ വേദിയായി

നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ 35,000 പേരെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിൽ കർണാടക സർക്കാർ ക്രിക്കറ്റ് അസോസിയേഷനോട് കൂടുതൽ കോംപ്ലിമെന്ററി പാസുകൾ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ബി.സി.സി.ഐ ഫൈനൽ അഹമ്മദാബാദിലേക്കു മാറ്റിയത്. കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ ചില നിബന്ധനകൾ അംഗീകരിക്കാൻ കഴിയാത്തതാണ് വേദിമാറ്റത്തിന് കാരണമെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു.

മേയ് 31നാണ് അഹമ്മദാബാദിൽ ഫൈനൽ നടക്കുക. തുടർച്ചയായ രണ്ടാം സീസണിലാണ് അഹമ്മദാബാദ് ഐ.പി.എൽ ഫൈനലിന് വേദിയാകുന്നത്. ആകെ മൂന്ന് തവണ അഹമ്മദാബാദ് ഐ.പി.എൽ ഫൈനലിന് വേദിയായിട്ടുണ്ട്.

vachakam
vachakam
vachakam

മേയ് 26ന് ഒന്നാം ക്വാളിഫയർ മത്സരം ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ നടക്കും. എലിമിനേറ്റർ (27), രണ്ടാം ക്വാളിഫയർ (29) മത്സരങ്ങളുടെ വേദി പഞ്ചാബിലെ ന്യൂചണ്ഡിഗഡാണ്. ആദ്യമായാണ് ധരംശാലയിൽ പ്ലേഓഫ് മത്സരം നടക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam