ഐപിഎല്ലിൽ 'ബാലവേല' വിവാദം; 15കാരൻ വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നതിനെതിരെ പരാതി

MAY 6, 2026, 3:37 AM

ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിന്‍റെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയെയും രാജസ്ഥാൻ റോയൽസിനെയും പിടിച്ചുലച്ച് പുതിയ വിവാദം. 15 വയസുകാരനായ ഇടങ്കയ്യൻ ഓപ്പണറെ ഐപിഎൽ പോലൊരു വാണിജ്യ ലീഗിൽ പങ്കെടുപ്പിക്കുന്നത് 'ബാലവേല'യാണെന്ന് ആരോപിച്ചാണ് കർണാടക സ്വദേശിയായ സാമൂഹിക പ്രവർത്തകൻ സി.എം. ശിവകുമാർ നായക് രംഗത്തെത്തി. വൈഭവിനെ ഐപിഎല്ലില്‍ കളിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശിവകുമാർ കന്നഡ വാർത്താ ചാനലിൽ നടന്ന ചർച്ചയ്ക്കിടെ പ്രഖ്യാപിച്ചു.

വൈഭവ് സൂര്യവംശിയെ രാജസ്ഥാൻ റോയൽസ് ചൂഷണം ചെയ്യുകയാണ്. 15 വയസ് മാത്രം പ്രായമുള്ള ഒരു കുട്ടിയെ പ്രൊഫഷണൽ ക്രിക്കറ്റിന്‍റെ സമ്മർദ്ദത്തിലേക്ക് വലിച്ചെറിയുന്നത് ബാലവേലയാണ്. ഈ പ്രായത്തിൽ അവൻ സ്‌കൂളിൽ പോകുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ് വേണ്ടത്. ബാലാവകാശ നിയമങ്ങൾ ലംഘിച്ചതിന് രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്‍റിനെതിരെ പോലീസിൽ പരാതി നൽകുമെന്നും ശിവകുമാർ വ്യക്തമാക്കി.

രാജ്യാന്തര ക്രിക്കറ്റിൽ കളിക്കാനുള്ള കുറഞ്ഞ പ്രായപരിധി ഐസിസി നിശ്ചയിച്ചിരിക്കുന്നത് 15 വയസാണ്. നിലവിൽ വൈഭവിന് 15 വയസ്സ് പൂർത്തിയായതിനാൽ ഐസിസി മാനദണ്ഡപ്രകാരം താരത്തിന് കളിക്കുന്നതിൽ തടസ്സമില്ല. തന്‍റെ 14-ാം വയസ്സിൽ വൈഭവ് അണ്ടർ-19 ലോകകപ്പ് കളിച്ചത് നിയമവിരുദ്ധമാണെന്ന വാദവും ഉയരുന്നുണ്ട്.

vachakam
vachakam
vachakam

എന്നാൽ, അസാധാരണ പ്രതിഭയുള്ള താരങ്ങൾക്ക് 15 വയസ്സിന് മുൻപും രാജ്യാന്തര മത്സരങ്ങളിൽ കളിക്കാൻ ഐസിസി പ്രത്യേക അനുമതി നൽകാറുണ്ട്. ഇതനുസരിച്ചാണ് വൈഭവ് അന്ന് ഇന്ത്യക്കായി കളിച്ചത്.ബിസിസിഐയുടെ പുതിയ നിയമപ്രകാരം, അണ്ടർ-19 താരങ്ങൾ ഐപിഎല്ലിൽ കളിക്കണമെങ്കിൽ അവർ കുറഞ്ഞത് ഒരു ഫസ്റ്റ് ക്ലാസ് മത്സരമെങ്കിലും കളിച്ചിരിക്കണം. വൈഭവ് സൂര്യവംശിയുടെ കാര്യത്തിൽ ഈ നിബന്ധനയിൽ ഒരു പിഴവുമില്ല. വെറും 12-ാം വയസിൽ ബിഹാറിനായി മുംബൈയ്ക്കെതിരെ രഞ്ജി ട്രോഫി കളിച്ചാണ് വൈഭവ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam