ഐ.പി.എൽ 2026 മാർച്ച് 28ന്, ആർ.സി.ബിക്ക് തിരിച്ചടിയായ ശ്രീലങ്കൻ പേസറുടെ പരിക്ക്

MARCH 27, 2026, 9:31 AM

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആരംഭമാവുകയാണ്. മാർച്ച് 28ന് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരുവും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ആവേശപ്പോരാട്ടത്തോടെയാണ് ഇത്തവണത്തെ ഐ.പി.എല്ലിന് തുടക്കമാവുക. ഇപ്പോഴിതാ ടൂർണമെന്റ് ആരംഭിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ആർ.സി.ബിക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരിക്കുകയാണ്.

ആർ.സി.ബിയുടെ സ്റ്റാർ പേസറും ശ്രീലങ്കൻ താരവുമായ നുവാൻ തുഷാരയ്ക്ക് ആ സീസൺ നഷ്ടപ്പെടുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തുഷാരയ്ക്ക് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് എൻ.ഒ.സി അനുവദിക്കാത്തതാണ് ആർ.സി.ബിക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്. കർശന ഫിറ്റ്‌നസ് പരിശോധയ്ക്ക് ശേഷം മാത്രമാണ് നിലവിൽ ശ്രീലങ്ക ക്രിക്കറ്റ് ബോർഡ് താരങ്ങൾക്ക് എൻ.ഒ.സി അനുവദിക്കുന്നത്.

പൂർണ്ണ ഫിറ്റ്‌നസില്ലാത്ത താരങ്ങൾക്ക് ഫ്രാഞ്ചൈസി ലീഗ് കളിക്കാൻ അനുമതി നൽകേണ്ടെന്നാണ് ശ്രീലങ്കൻ ബോർഡിന്റെ തീരുമാനം. അതുകൊണ്ടുതന്നെ പൂർണ്ണ ഫിറ്റ്‌നസില്ലാത്ത നുവാൻ തുഷാരക്ക് എൻ.ഒ.സി നൽകേണ്ടെന്ന തീരുമാനമാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് എടുത്തിരിക്കുന്നത്. ജോഷ് ഹേസൽവുഡിന് ആദ്യ മത്സരങ്ങൾ നഷ്ടമാവുന്ന സാഹചര്യത്തിൽ ശ്രീലങ്കൻ പേസറുടെയും അഭാവം ആർ.സ.ിബിയെ സംബന്ധിച്ച് കനത്ത പ്രഹരമായി മാറിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam