ഐ.പി.എൽ 2026 സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തോടെ ആദ്യ ക്വാളിഫയർ ചിത്രം തെളിഞ്ഞു.
ഒന്നാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ചൊവ്വാഴ്ച (മെയ് 26) ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ധരംശാലയിൽ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. ഈ കളിയിൽ ജയിക്കുന്നവർ ഫൈനലിലേക്ക് മുന്നേറും. ആദ്യ ക്വാളിഫയറിൽ തോൽക്കുന്നവർക്ക് ഫൈനലിൽ എത്താൻ ഒരവസരംകൂടി ലഭിക്കും. രണ്ടാം ക്വാളിഫയറിൽ എലിമിനേറ്ററിലെ ജേതാക്കളുമായാണ് ആ മത്സരം.
എലിമിനേറ്റർ, രണ്ടാം ക്വാളിഫയർ പോരാട്ടങ്ങൾ
സൺറൈസേഴ്‌സ് ഹൈദരാബാദ് ബുധനാഴ്ചത്തെ (മെയ് 27) എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിംഗ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളിൽ ഒന്നിനെയാണ് നേരിടേണ്ടത്. വെള്ളിയാഴ്ചയാണ് (മെയ് 29) രണ്ടാം ക്വാളിഫയർ. ഫൈനൽ ഈമാസം 31ന് നടക്കും.
ബെംഗ്‌ളൂരുവിനും ഗുജറാത്തിനും ഹൈദരാബാദിനും 18 പോയിന്റ് വീതമായതോടെ റൺനിരക്കിലാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾ നിശ്ചയിച്ചത്. നെറ്റ് റൺറൈറ്റിന്റെ അടിസ്ഥാനത്തിൽ ആർ.സി.ബി ഒന്നും ഗുജറാത്ത് ടൈറ്റൻസ് രണ്ടും സൺറൈസേഴ്‌സ് ഹൈദരാബാദ് മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
