മേജർ ലീഗ് സോക്കറിൽ ഉജ്വല വിജയത്തോടെ ലയണൽ മെസ്സിയുടെ ഇന്റർ മയാമി പോയിന്റ് നിലയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ലയണൽ മെസ്സി ഒരു ഗോളും അസിസ്റ്റും നേടിയ മൽസരത്തിൽ എംഎൽഎസിലെ പ്രമുഖ ടീമായ സിയാറ്റിൽ സൗണ്ടേഴ്‌സിനെ 3-1ന് തകർത്തു.
ഫ്‌ളോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിലെ ചേസ് സ്റ്റേഡിയത്തിൽ ഇന്റർ മയാമി ഒരു ഘട്ടത്തിൽ 3-0ന് മുന്നിലായിരുന്നു. ആദ്യ പകുതിയിൽ ഇന്റർ മയാമി രണ്ട് ഗോളുകൾ നേടി. മെസ്സിക്ക് പുറമേ ജോഡ്രി ആൽബ, ഇയാൻഫ്രേ എന്നിവരാണ് മയാമിയുടെ സ്‌കോറർമാർ. സിയാറ്റിലിന് വേണ്ടി വാർഗസ് ആശ്വാസ ഗോൾ കണ്ടെത്തി.
ഈ വിജയത്തോടെ ഈ മാസം ആദ്യം നടന്ന ലീഗ്‌സ് കപ്പ് 2025 ഫൈനലിലെ തോൽവിക്ക് സിയാറ്റിൽ സൗണ്ടേഴ്‌സിനോട് പകരംവീട്ടാൻ മയാമിക്ക് സാധിച്ചു. സിയാറ്റിലിൽ സ്വന്തം കാണികൾക്ക് മുന്നിലായിരുന്നു അവരുടെ ലീഗ്‌സ് കപ്പ് വിജയം.
മേജർ ലീഗ് സോക്കർ പ്ലേഓഫ് മത്സരങ്ങൾ മുറുകവെ ഫ്‌ളോറിഡയിലെ വിജയത്തോടെ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും ആതിഥേയരായ മയാമിക്ക് സാധിച്ചു. മയാമിക്ക് പ്രധാന എതിരാളികളേക്കാൾ മൂന്ന് മത്സരങ്ങൾ ബാക്കിയുണ്ട്. ശനിയാഴ്ച ഇന്റർ മയാമി എഫ്‌സി ഷാർലറ്റിനോട് 3-0ന് തോറ്റിരുന്നു. മൽസരത്തിൽ മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തി. ഇതോടെയാണ് ഈസ്റ്റേൺ കോൺഫറൻസിൽ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. നാലാം സ്ഥാനത്താണ്.
ഇന്ന് കളിയുടെ 12-ാം മിനിറ്റിൽ ജോർഡി ആൽബയിലൂടെയാണ് മയാമി സ്‌കോറിങിന് തുടക്കമിട്ടത്. മൈതാന മധ്യത്ത് സിയാറ്റിലിന്റെ റോൾഡൻ വരുത്തിയ പിഴവിൽ നിന്ന് പന്ത് ലഭിച്ച മെസ്സി ഗോളിലേക്ക് നീങ്ങി. ഇടതുവശത്ത് മാർക്ക് ചെയ്യപ്പെടാതെ നിന്ന ജോർഡി ആൽബയ്ക്ക് മെസ്സി പന്ത് കൈമാറി. സ്പാനിഷ് താരം ബോക്‌സിലേക്ക് ഒരു ചുവട് വച്ച ശേഷം പന്ത് വലയിലേക്ക് അടിച്ചുകയറ്റി.
42-ാം മിനിറ്റിൽ മയാമി മെസ്സിയിലൂടെ ലീഡ് ഇരട്ടിയാക്കി. സിയാറ്റിലിന്റെ പിഴവിൽ നിന്ന് പന്ത് ലഭിച്ച ജോർഡ് ആൽബ മുന്നോട്ട് നീങ്ങവെ പെനാൽട്ടി ബോക്‌സിലേക്ക് മെസ്സി ഓടിക്കയറി. അളന്നുമുറിച്ച ലോങ് പാസ് ഗോളിലേക്ക് തിരിച്ചുവിടാൻ മെസ്സിക്ക് ഒരു ടച്ച് മാത്രമാണ് വേണ്ടിവന്നത്.
രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ മയാമി മൂന്നാം ഗോൾ കണ്ടെത്തി. ഇടതു കോർണറിൽ നിന്ന് ഡി പോൾ നൽകിയ ക്രോസ് ബോക്‌സിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന ഫ്രേ വലയിലെത്തിച്ചു. മൽസരത്തിന്റെ ഒരു ഘട്ടത്തിൽ 3-0ന് പിന്നിലായ സിയാറ്റിൽ 69 -ാം മിനിറ്റിലാണ് വാർഗസിലൂടെ ഒരു ഗോൾ തിരിച്ചടിച്ച് ലീഡ് രണ്ടായി കുറച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
