ഡിബാല യൂറോപ്പ ലീഗ് ഫൈനലിൽ കളിച്ചേക്കില്ല, മൗറീന്യോ പറയുന്നതിങ്ങിനെ

MAY 26, 2023, 9:26 AM

റോമയെ മികച്ച വിജയത്തിലേക്ക് നയിക്കുകയാണ് കോച്ച് മൗറീഞ്ഞോ. കഴിഞ്ഞ സീസണിൽ തങ്ങളുടെ ആദ്യ കോൺഫറൻസ് ലീഗ് കിരീടം നേടിയ ടീം, വേനൽക്കാലത്ത് വളരെ കുറച്ച് ട്രാൻസ്ഫറുകൾ മാത്രമാണ് നടത്തിയത്. എന്നിരുന്നാലും, ഈ സീസണിൽ ആറാം സ്ഥാനത്തെത്തി യൂറോപ്പ ലീഗ് ഫൈനലിലെത്താൻ മൗറീഞ്ഞോയുടെ ടീമിന് കഴിഞ്ഞു.

തുടർച്ചയായ രണ്ടാമത്തെ സീസണിലും യൂറോപ്യൻ കിരീടം ലക്ഷ്യമിടുന്ന റോമയുടെ ഫൈനലിലെ എതിരാളികൾ സ്‌പാനിഷ്‌ ക്ലബായ സെവിയ്യയാണ്. യൂറോപ്പയുടെ രാജാക്കന്മാരായാണ് സെവിയ്യ അറിയപ്പെടുന്നതെങ്കിലും ഒന്നിലധികം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുള്ള മൗറീന്യോയെന്ന പരിശീലകന്റെ തന്ത്രങ്ങൾ അവർക്ക് കിരീടം നേടാൻ കഴിയുമെന്ന പ്രതീക്ഷ നൽകുന്നു.

എന്നാൽ ഫൈനലിന് മുമ്പ് മൗറീഞ്ഞോയ്ക്കും റോമയ്ക്കും വൻ തിരിച്ചടി വന്നിരിക്കുകയാണ്. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യുവന്റസിൽ നിന്ന് ടീമിലെത്തി പ്രധാന കളിക്കാരനായി മാറിയ അർജന്റീന ഫോർവേഡ് പൗലോ ഡിബാല യൂറോപ്പ ലീഗ് ഫൈനലിൽ കളിക്കാൻ സാധ്യതയില്ല. മികച്ച താരത്തിന്റെ അഭാവം റോമയ്ക്ക് വലിയ തിരിച്ചടിയാണ്.

vachakam
vachakam
vachakam

“ഡിബാല യൂറോപ്പ ലീഗ് ഫൈനലിൽ ഉണ്ടാകില്ലെന്നാണ് ഞാൻ കരുതുന്നത്, ചിലപ്പോൾ താരത്തിന് ബെഞ്ചിലിരിക്കാൻ കഴിഞ്ഞേക്കും. പതിനഞ്ചോ ഇരുപതോ മിനുട്ട് കളിക്കാൻ കഴിയുന്ന തരത്തിൽ താരം പരിക്കിൽ നിന്നും മോചിതനാകുമെന്നാണ് ഞാൻ കരുതുന്നത്, അതെനിക്ക് സന്തോഷം നൽകും. എന്തായാലും ഞങ്ങൾ പരമാവധി നൽകുമെന്ന കാര്യത്തിൽ സംശയമില്ല.” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam