 
             
            
ചരിത്രങ്ങൾ ഒരുപാട് പറയാനുള്ള നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം എഴുതി ചേർത്തത് പുതിയ ചരിത്രം. വനിതാ ലോകകപ്പിന്റെ ആവേശകരമായ രണ്ടാം സെമിഫൈനലിൽ, നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിക്കുമ്പോൾ ഇത് ശരിക്കും ഒരു മധുര പ്രതികാരം കൂടിയാണ്. ഇന്ത്യയുടെ വിജയം മാത്രമല്ല, ഒട്ടനവധി റെക്കോർഡുകളും ഈ ഒറ്റ മത്സരത്തിൽ കടപുഴകി.
തകർക്കപ്പെട്ട പ്രധാന റെക്കോർഡുകൾ
വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസ്: ഈ ടൂർണമെന്റിലെ ലീഗ് ഘട്ടത്തിൽ ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ 331 റൺസ് ചേസ് ചെയ്ത റെക്കോർഡ് ഇതോടെ പഴങ്കഥയായി.
നോക്കൗട്ടിലെ ആദ്യ 300+ ചേസ്: ഏകദിന ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ (പുരുഷൻമാരുടെയും സ്ത്രീകളുടെയും) 300ൽ അധികം റൺസ് വിജയകരമായി പിന്തുടരുന്ന ആദ്യ ടീമായി ഇന്ത്യ.
ഏറ്റവും ഉയർന്ന മാച്ച് അഗ്രഗേറ്റ്: ഇന്ത്യയും ഓസ്‌ട്രേലിയയും ചേർന്ന് നേടിയ 679 റൺസ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മാച്ച് അഗ്രഗേറ്റ് ആണ്. (പഴയ റെക്കോർഡ്: ഇംഗ്ലണ്ട് vs ദക്ഷിണാഫ്രിക്ക, 678, 2017).
നോക്കൗട്ടിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം: ഓസ്‌ട്രേലിയൻ ഓപ്പണർ ഫോബ് ലിച്ച്ഫീൽഡ് വനിതാ ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ചരിത്രം കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
