ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം അയർലൻഡ് പര്യടനത്തിന്റെ മത്സരക്രമം പ്രഖ്യാപിച്ചു

MARCH 22, 2026, 8:32 AM

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഈ വർഷം നടക്കുന്ന അയർലൻഡ് പര്യടനത്തിന്റെ മത്സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ബി.സി.സി.ഐ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ജൂൺ മാസം നടക്കുന്ന പര്യടനത്തിൽ അയർലണ്ടിനെതിരെ രണ്ട് ടി20 അന്താരാഷ്ട്ര മത്സരങ്ങളാണ് ലോകചാമ്പ്യന്മാരായ ഇന്ത്യ കളിക്കുക. ജൂൺ 26നും 28നും നടക്കുന്ന മത്സരങ്ങൾ നടക്കുക ബെൽഫാസ്റ്റിലെ സ്റ്റാർമോണ്ട് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചാണ്.

ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യൻ ടീമിന്റെ പര്യടനത്തിന് തൊട്ടു മുൻപായി നടക്കുന്ന പരമ്പര ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ്. ഇതാദ്യമായല്ല ഇന്ത്യ അയർലണ്ടിനെതിരെ പരമ്പരയ്ക്ക് ഇറങ്ങുന്നത്. കഴിഞ്ഞ എട്ടു കൊല്ലത്തിനിടയിൽ ഇത് നാലാം തവണയാണ് ഇന്ത്യ അയർലൻഡ് സന്ദർശിക്കുന്നത്.

vachakam
vachakam
vachakam

2018ലും 2022ലും അവസാനം 2023ലും ഇവിടെ പര്യടനം നടത്തിയ ഇന്ത്യൻ ടീം 2007നു ശേഷം ആദ്യമായാണ് ചരിത്രമുറങ്ങുന്ന ബെൽഫാസ്റ്റിൽ ഒരു മത്സരത്തിനിറങ്ങുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam