കാര്യവട്ടത്ത് ഇന്ത്യയുടെ തകർപ്പൻ ബാറ്റിങ്; ഓസീസിന് 236 റണ്‍സ് വിജയലക്ഷ്യം

NOVEMBER 26, 2023, 9:14 PM

തിരുവനന്തപുരം: ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യക്ക് റെക്കോർഡ് സ്‌കോർ.

യശസ്വി ജയ്‌സ്വാൾ, ഋതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ എന്നിവരുടെ അർധസെഞ്ചുറികളുടെ പിൻബലത്തിൽ  യുവ ഇന്ത്യൻ ടീം 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 235 റൺസെടുത്തു. 

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഏറ്റവും ഉയർന്ന സ്‌കോറിനാണ് കാണികൾ സാക്ഷ്യം വഹിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് യശസ്വി ജയ്‌സ്വാളും ഋതുരാജ് ഗെയ്‌ക്‌വാദും ഉജ്ജ്വല തുടക്കമാണ് നൽകിയത്.

vachakam
vachakam
vachakam

ജയ്‌സ്വാളിന്റെ വെടിക്കെട്ടിന്റെ കരുത്തിൽ ഇരുവരും ഒന്നാം വിക്കറ്റിൽ 5.5 ഓവറിൽ 77 റൺസ് കൂട്ടിച്ചേർത്തു. 25 പന്തിൽ രണ്ട് സിക്‌സറും ഒമ്പത് ഫോറുമടക്കം 53 റൺസെടുത്ത ജയ്‌സ്വാളിനെ നഥാൻ എല്ലിസിന്റെ പന്തിൽ ആദം സാംബ പിടികൂടി.

ഋതുരാജ് ഗെയ്ക്‍വാദ് 43 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 58 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്കോററായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam