ഇംഗ്ലണ്ടിനെതിരായ നിർണായക നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വൻ തിരിച്ചടി. ഇന്നലെ ബാറ്റിങ്ങിനിടെ പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നിന്ന് പുറത്തായി എന്ന നിരാശാജനകമായ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
പന്തിന്റെ കാലിന് ഗുരുതര പരുക്ക് ഏറ്റതിന് പിന്നാലെ മെഡിക്കൽ സംഘം ആറാഴ്ചത്തെ വിശ്രമം നിർദ്ദേശിക്കുകയായിരുന്നു. ഇപ്പോൾ പുരോഗമിക്കുന്ന നാലാം ടെസ്റ്റിലും അടുത്ത മത്സരത്തിലും പന്തിന് കളിക്കാനാവില്ല എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ആവശ്യമെങ്കില്‍ പെയിന്‍ കില്ലര്‍ കഴിച്ച ശേഷം പന്തിന് ബാറ്റ് ചെയ്യാന്‍ കഴിയുമോ എന്ന് മെഡിക്കല്‍ സംഘം പരിശോധിക്കുന്നുണ്ട്. എന്നാല്‍ അതിനുള്ള സാധ്യത കുറവാണെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്