വനിത ടി20 ലോകകപ്പിൽ ഇന്ത്യ സെമി ഫൈനൽ കാണാതെ പുറത്ത്. ഓസ്‌ട്രേലിയക്കെതിരെ നിർണായക മത്സരത്തിൽ ആറ് വിക്കറ്റിന് പരാജയപ്പെട്ടാണ് ഇന്ത്യ പുറത്തായത്.
സെമി ഫൈനലിൽ ഇടം നേടണമെങ്കിൽ ഇന്ത്യക്ക് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമായിരുന്നു.
ലോർഡ്‌സിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഓസ്‌ട്രേലി 19 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഇതോടെ ഗ്രൂപ്പ് എയിൽ ഓസീസിനൊപ്പം ദക്ഷിണാഫ്രിക്കയും സെമിയിൽ കടന്നു.
മറുപടി ബാറ്റിൽ എല്ലിസ് പെറി (38 പന്തിൽ 56), അഷ്‌ലി ഗാർഡ്‌നർ (29 പന്തിൽ 53) എന്നിവരുടെ ഇന്നിംഗ്‌സാണ് ഓസീസിന് ജയമൊരുക്കിയത്. ജോർജിയ വോളിന്റെ (4) വിക്കറ്റ് ഓസീസിന് തുടക്കത്തിൽ നഷ്ടമായിരുുന്നു. രേണുക സിംഗിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു താരം.
തുടർന്ന് ബേത് മൂണി (10 പന്തിൽ 22) ഫോബ് ലിച്ച്ഫീൽഡ് (25 പന്തിൽ 24) എന്നിവർ 50 റൺസ് കൂട്ടിചേർത്തു. എന്നാൽ ഏഴാം ഓവറിൽ ലിച്ച് ഫീൽഡിനെ പുറത്താക്കി ശ്രീ ചരണി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. 10ാം ഓവറിൽ മൂണിയെ ദീപ്തി ശർമയും മടക്കിയതോടെ മൂന്നിന് 68 എന്ന നിലയിലായി ഓസീസ്.
എന്നാൽ പെറി ഗാർഡ്‌നർ സഖ്യത്തിന്റെ 100 റൺസ് കൂട്ടുകെട്ട് ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. വിജയത്തിനരികെ പെറി വീണെങ്കിലും ഗാർഡ്‌നർ, ജോർജിയ വരേഹമിനെ (4) കൂട്ടുപിടിച്ച് വിജയം പൂർത്തിയാക്കി. 29 പന്തുകൾ നേരിട്ട ഗാർഡ്‌നർ മൂന്ന് വീതം സിക്‌സും ഫോറും നേടി. 38 പന്തുകൾ നേരിട്ട പെറിയുടെ ഇന്നിംഗ്‌സിൽ എട്ട് ബൗണ്ടറികളണ്ടായായിരുന്നു.
നേരത്തെ, 56 റൺസ് നേടിയ ഹർമൻപ്രീത് കൗറാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത് സ്മൃതി മന്ദാന (38), ഷഫാലി വർമ (34), ജമീമ റോഡ്രിഗസ് (34) എന്നിവരും തിളങ്ങി. റിച്ച ഘോഷ് (1), ദീപ്തി ശർമ (4) പുറത്താവാതെ നിന്നു. ഓസീസിന് വേണ്ടി സോഫി മൊളിനെക്‌സ് രണ്ട് വിക്കറ്റ് വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
