ടോക്യോ: ഒളിമ്പിക്‌സിന് ശേഷം ടോക്യോ വേദിയാകുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ഇന്ത്യയ്ക്ക് നിരാശയോടെ തുടക്കം. ആദ്യ ദിനം നടന്ന 35 കി.മീ റേസ് വാക്കിൽ ഇന്ത്യയുടെ സന്ദീപ് കുമാർ (2:39:15 ) 23-ാമതാണ് ഫിനിഷ് ചെയ്തത്. ഏപ്രിൽ ചണ്ഡിഗഡിൽ പുറത്തെടുത്ത പേഴ്‌സണൽ ബെസ്റ്റ് പ്രകടനത്തിനൊപ്പമെത്താൻ പോലും സന്ദീപിനായില്ല.
അതേസമയം ഈ ഇനത്തിലെ ദേശീയ റെക്കാഡുകാരൻ റാം ബാബു ആയോഗ്യനാക്കപ്പെട്ടു. നാലാം റെഡ് കരാർഡ് കണ്ടതോടെയാണ് റാംബാബു അയോഗ്യനാക്കപ്പെട്ടത്. മത്സരത്തിൽ ആകെ ആറ് പേരാണ് അയോഗ്യരായത്. പത്ത് പേർ മത്സരം പൂർത്തിയാക്കിയില്ല. കാനഡയുടെ ഇവാൻ ഡുൻഫി (2:28:22) സ്വർണവും സീസൺ ബെസ്റ്റ് പ്രകടനത്തോടെ ബ്രസീലിന്റെ കായിയോ ബോൺഫിം (2:28:55) വെള്ളിയും നേടി.
വനിതകളുടെ 35 കി.മീ റേസ് വാക്കിൽ ഇന്ത്യയുടെ ദേശീയ റെക്കാഡുകാരി പ്രിയങ്ക ഗോസ്വാമി (3:05:58) 24-ാമതാണ് ഫിനിഷ് ചെയ്തത്. സ്‌പെയിനിന്റെ മരിയ പെരസ് (2.39.01) സ്വർണവും ഇറ്റലിയുടെ അന്റോണെല്ലാ പൽമിസാനോ (2:42:24) വെള്ളിയും നേടി. പുരുഷൻമാരുടെ ഷോട്ട്പുട്ടിൽ തുടർച്ചയായ മൂന്നാം തവണയും യു.എസ് താരം റയാൻ ക്രൗസർ (22.34 മീറ്റർ) സ്വർണമണിഞ്ഞു. നിലവിലെ ലോക, മീറ്റ് റെക്കാഡുകളെല്ലാം താരത്തിന്റെ പേരിൽ തന്നെയാണ്.
വനിതകളുടെ 10,000 മീറ്ററിൽ ലോക റെക്കാഡുകാരി കെനിയയുടെ ബിയാട്രിസ് ചെബെറ്റ് (30:37.61) ലോകഅത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ തന്റെ ആദ്യ സ്വർണം നേടി. മിക്‌സഡ് റിലേയിൽ നിലവിലെ മീറ്റ് റെക്കാഡിനൊപ്പമെത്തുന്ന പ്രകടനത്തോടെ യു.എസ്.എ (3:08.80) സ്വർണം നേടി. മീറ്റിലെ ഗ്ലാമർ ഇനമായ 100 മീറ്റർ ഫൈനലുകൾ ഇന്ന് നടക്കും.
വനിതകളുടെ 1500 മീറ്ററിൽ പൂജ ഒല്ലയ്കക് സെമിയിൽ എത്താനായില്ല. ഹീറ്റ്‌സ് 2ൽ 11-ാമതാണ് താരം ഫിനിഷ് ചെയ്തത്.
ഇന്ത്യ ഇന്ന്
പുരുഷൻമാരുടെ ഹൈജമ്പിൽ ഇന്ത്യയുടെ സർവേഷ് കുശാരെയും 10000 മീറ്റർ ഫൈനലിൽ ഗുൽവീർ സിംഗും മത്സരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്