അയർലൻഡിനോട് രണ്ടാം ടി20യും തോറ്റ് ഇന്ത്യ

JUNE 29, 2026, 12:16 AM

ബെൽഫാസ്റ്റ് : അയർലാൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഒറ്ററണ്ണിന് തോറ്റ ഇന്ത്യയ്ക്ക് പരമ്പര 20ത്തിന് നഷ്ടമായി. ഇന്നലെ ബെൽഫാസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത അയർലാൻഡ് നിശ്ചിത 20 ഓവറിൽ 154/8 എന്ന സ്‌കോർ ഉയർത്തി.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറിൽ 153/9 എന്ന സ്‌കോറിലേ എത്താനായുള്ളൂ. ചരിത്രത്തിലാദ്യമായാണ് അയർലാൻഡ് ഇന്ത്യയെ പരമ്പരയിൽ തോൽപ്പിക്കുന്നത്.

ഹാരി ഹെക്ടർ (53), ബെൻ കാലിറ്റ്‌സ് (37) എന്നിവരുടെ ബാറ്റിംഗാണ് അയർലാൻഡിന് കരുത്തായത്. ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച പ്രിൻസ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി.ശിവം ദുബെയ്ക്കും അർഷ്ദീപ് സിംഗിനും രണ്ട് വിക്കറ്റ് വീതം ലഭിച്ചു.

vachakam
vachakam
vachakam

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 35 റൺസ് എടുക്കുന്നതിനിടെ നാലുവിക്കറ്റുകൾ നഷ്ടമായി. ആദ്യ ഓവറിലെ ആദ്യ പന്തിൽ സഞ്ജുവിനെയും (0) നാലാം പന്തിൽ അഭിഷേകിനെയും(0) ഡക്കാക്കിയ ഇന്ത്യയിൽ ജനിച്ച ജയ് മൂൺട്ര മൂന്നാം ഓവറിൽ ശ്രേയസ് അയ്യരെയും (10) പുറത്താക്കി ഇന്ത്യയ്ക്ക് കനത്ത ആഘാതം നൽകി.

അഞ്ചാം ഓവറിൽ ഇഷാൻ കിഷൻ(12) റൺഔട്ടായി. തുടർന്ന് തിലക് വർമ്മ (55), ശിവം ദുബെ (20), ഹർഷിത് റാണ (21) എന്നിവർ പൊരുതിയെങ്കിലും ഫലമുണ്ടായില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam