സിംഗപ്പൂർ സിറ്റി : അവസാന സമയത്ത് റഹിം അലി നേടിയ ഗോളിന് സിംഗപ്പൂരുമായുള്ള എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ തോൽവിയിൽ നിന്ന് സമനിലയിലേക്ക് രക്ഷപെട്ട് ഇന്ത്യ. ഇന്നലെ സിംഗപ്പൂരിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും 1 -1ന് സമനിലയിൽ പിരിയുകയായിരുന്നു. ഗ്രൂപ്പ് സിയിൽ മൂന്ന് മത്സരങ്ങൾ പിന്നിട്ടപ്പോൾ രണ്ട് സമനിലകളും ഒരു തോൽവിയുമായി ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. അടുത്ത റൗണ്ടിലേക്ക് കടക്കാൻ ഇനിയുള്ള മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.
ടീമിലേക്ക് തിരിച്ചുവിളിച്ച സീനിയർ താരം സുനിൽ ഛെത്രിയെ ആദ്യ ഇലവനിലിറക്കിയാണ് ഇന്ത്യൻ കോച്ച് ഖാലിദ് ജമീൽ കളി തുടങ്ങിയത്. മലയാളി ഡിഫൻഡർ ഉവൈസും ഫസ്റ്റ് ഇലവനിലുണ്ടായിരുന്നു. 28 -ാം മിനിട്ടിൽ ഉവൈസിന്റെ ലോംഗ് ത്രോയിൽ നിന്ന് ഇന്ത്യയ്ക്ക് ഗോളടിക്കാൻ അവസസരമുണ്ടായിരുന്നെങ്കിലും പ്രയോജനപ്പെടുത്താനായില്ല.
ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഇഖ്‌സാൻ ഫാന്തിയിലൂടെയാണ് സിംഗപ്പൂർ മുന്നിലെത്തിയത്. ഗോൾ തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ ശ്രമം 90 -ാം മിനിട്ടിലാണ് സഫലമായത്. സിംഗപ്പൂർ പ്രതിരോധത്തിന്റെ ദുർബലമായൊരു ബാക്പാസ് പിടിച്ചെടുത്താണ് റഹിം അലി സ്‌കോർ ചെയ്തത്. റഹിമിന്റെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.
അടുത്ത ചൊവ്വാഴ്ച ഗോവയിൽ വച്ച് സിംഗപ്പൂരുമായിതന്നെയാണ് ഇന്ത്യയുടെ അടുത്ത യോഗ്യതാ മത്സരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്