ഏഷ്യാകപ്പ് ഹോക്കിയിൽ ചൈനയെ തോൽപ്പിച്ച് ഇന്ത്യ

AUGUST 30, 2025, 7:41 AM

രാജ്ഗിർ : ഏഷ്യാകപ്പ് ഹോക്കി ചാമ്പ്യൻഷിപ്പിന്റെ ആദ്യ മത്സരത്തിൽ മൂന്നിനെതിരെ നാലുഗോളുകൾക്ക് ചൈനയെ തോൽപ്പിച്ച് ഇന്ത്യ തുടങ്ങി. പെനാൽറ്റി കോർണറുകളിൽ നിന്ന് ഹാട്രിക് നേടിയ നായകൻ ഹർമൻ പ്രീത് സിംഗിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം നൽകിയത്.
16-ാം മിനിട്ടിൽ ആദ്യ ഗോളടിച്ചത് ചൈനയാണ്.

എന്നാൽ 18-ാം മിനിട്ടിൽ ജുഗ്‌രാജ് സിംഗിലൂടെ ഇന്ത്യ സമനില പിടിച്ചു. 20-ാം മിനിട്ടിലെ പെനാൽറ്റി കോർണറിലൂടെ ഹർമൻപ്രീത് ഇന്ത്യയെ മുന്നിലെത്തിക്കുകയും ചെയ്തു. 33-ാം മിനിട്ടിൽ ഹർമൻപ്രീതിന്റെ അടുത്ത ഗോളും പിറന്നു.

എന്നാൽ 35-ാം മിനിട്ടിലും 42-ാം മിനിട്ടിലും ചൈനീസ് താരങ്ങൾ സ്‌കോർ ചെയ്തതോടെ കളി 3-3ന് സമനിലയിലായി. 47-ാം മിനിട്ടിൽ ഹാട്രിക് ഗോളിലൂടെയാണ് ഹർമൻപ്രീത് ഇന്ത്യയ്ക്ക് വിജയം നൽകിയത്.

vachakam
vachakam
vachakam

ഞായറാഴ്ച ജപ്പാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam