തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായും അർദ്ധസത്യങ്ങളും തെറ്റായ വാദങ്ങളും നിറഞ്ഞതാണെന്ന വിമർശനവുമായായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരോഗ്യ മേഖലയിലെ അവകാശവാദങ്ങൾ ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യ മേഖല വെന്റിലേറ്ററിലാണ് പ്രവർത്തിക്കുന്നതെന്നും, ലോകത്ത് എല്ലാ പകർച്ചവ്യാധികളും ഉണ്ടായ സംസ്ഥാനമായി കേരളം മാറിയെന്നും സതീശൻ ആരോപിച്ചു. നിയമസഭയിൽ ഗവർണറുടെ പ്രസംഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ കാരുണ്യ പദ്ധതികളിൽ കുടിശ്ശികകൾ ഇപ്പോഴും ബാക്കിയാണെന്നും, സർവകലാശാലകളുടെ പ്രവർത്തനം പൂർണ്ണമായാണ് തകർന്നിട്ടുള്ളതെന്നും സതീശൻ വ്യക്തമാക്കി. ക്രമസമാധാനം ഇല്ലാത്ത സാഹചര്യത്തിൽ സമൂഹം പ്രതിസന്ധിയിലാണെന്നും, മയക്കുമരുന്ന് മാഫിയ നിയമം ഭേദിച്ച് പ്രവർത്തിക്കുകയാണെന്നും സതീശന്റെ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
