പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തെതിരെ ഉള്ള മൂന്നാമത്തെ ബലാത്സംഗ കേസ് പരിഗണിക്കുന്നത് ഈ മാസം 22ന് മാറ്റിയതായി പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി. പോലീസ് റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം ജാമ്യാപേക്ഷയിൽ വാദം നടക്കും എന്നാണ് കോടതി വ്യക്തമാക്കിയത്.
തിരുവല്ല മജിസ്ട്രേറ്റ് കോടതി നേരത്തെ രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രഥമ ദൃഷ്ട്യാ തന്നെ കേസിലെ ബലാത്സംഗ ആരോപണം നിലനിൽക്കുന്ന കാരണത്താൽ ജാമ്യം നിരസിച്ചതായി കോടതി അറിയിച്ചിരുന്നു. കൂടാതെ, അറസ്റ്റ് ചട്ടവിരുദ്ധമാണെന്ന് നടത്തിയ വാദവും കോടതി അംഗീകരിച്ചില്ല. ഇരകളെ ലക്ഷ്യമാക്കി നടന്ന സൈബർ ആക്രമണങ്ങളും കോടതി പരിഗണിച്ചു.
ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാനും, ഇരയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട് എന്നാണ് കോടതി വിധിയിൽ പറയുന്നത്. രാഹുലിനെതിരെ മുമ്പേ സമാനമായ കേസുകൾ ഉണ്ടായിട്ടുണ്ടെന്നും കോടതി ശ്രദ്ധയിൽപ്പെടുത്തി. അതേസമയം, അറസ്റ്റ് സമയത്ത് കാരണം വ്യക്തമാക്കിയില്ലെന്ന രാഹുലിന്റെ വാദവും കോടതി തള്ളി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
