വനിതാ ലോകകപ്പിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യ സെമിഫൈനിൽ

OCTOBER 23, 2025, 11:19 PM

മഴയേയും ന്യൂസിലൻഡിനേയും ഒന്നിച്ച് തോൽപ്പിച്ച് ഇന്ത്യയുടെ പെൺപട. ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യക്ക് ആധികാരിക ജയം. 
ഇന്ത്യയുടെ ബാറ്റിംഗിനിടെ ഇടയ്ക്ക് മഴ എത്തിയതിനെ തുടർന്ന് മത്സരം 49 ഓവറാക്കി ചുരുക്കിയിരുന്നു. 341 റൺസായിരുന്നു ഇന്ത്യ നേടിയത്. മഴ ഇടപെട്ട മത്സരത്തിൽ ഇന്ത്യക്കെതിരെ 44 ഓവറിൽ 325 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡും പൊരുതി.

പക്ഷെ, ഒടുവിൽ 53 റൺസിന് ജയം ഇന്ത്യക്ക് സ്വന്തം. ഒപ്പം സെമി ഫൈനലും ഉറപ്പിച്ചു. നോക്കൗട്ട് റൗണ്ടിൽ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവയ്‌ക്കൊപ്പം ഇന്ത്യയും ഇടംപിടിച്ചു. ന്യൂസിലൻഡും ശ്രീലങ്കയും പുറത്തായി. 81 റൺസെടുത്ത ബ്രൂക്കി ഹാളിഡേയാണ് കിവികളുടെ ടോപ്‌സ്‌കോററായത്. ഇസബെല്ല ഗേസ് 65 റൺസെടുത്ത് പുറത്താവാതെ നിന്നും.

ലോകകപ്പ് സെമി ബെർത്ത് ഉറപ്പാക്കണമെങ്കിൽ ജയം മാത്രം മുന്നിൽ കണ്ടിറങ്ങിയ ഇന്ത്യയ്ക്ക് ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയപ്പോൾ ഇന്ത്യൻ വനിതകൾ തകർത്തടിച്ചത്. ഓപ്പണർമാരായ പ്രതിക റാവലും സ്മൃതി മന്ദാനയും ചേർന്ന് ബാറ്റിങ് വെട്ടിക്കെട്ടിന് തിരിതെളിച്ചു. സെഞ്ചുറി തികച്ച ഇരുവരും ചേർന്ന് കുറിച്ചത് 212 റൺസിന്റെ കൂട്ടുകെട്ട്. 95 പന്തിൽ 10 ഫോറും നാല് സിക്‌സും ഉൾപ്പെടെ 109 റൺസെടുത്താണ് മന്ദാനയാണ് ആദ്യം പുറത്തായത്

vachakam
vachakam
vachakam

34-ാം ഓവറിൽ സൂസി ബേറ്റ്‌സിന്റെ പന്തിൽ സബ്സ്റ്റിറ്റിയൂട്ട് ഹന്ന റോവെ ക്യാച്ചെടുക്കുകയായിരുന്നു. പിന്നാലെയെത്തിയ ജെമിമ റോഡ്രിഗസും കത്തിക്കയറി. പ്രതികയുമായി 76 റൺസിന്റെ കൂട്ടുകെട്ട്. 43-ാം ഓവറിൽ ടീം സ്‌കോർ 288ൽ എത്തിനിൽക്കെ പ്രതിക വീണു. അമേലിയ കെറിന്റെ പന്തിൽ ഹന്ന റോവെയ്ക്ക് ക്യാച്ച്.

134 പന്തിൽ 13 ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 122 റൺസാണ് പ്രതികയുടെ ബാറ്റിൽനിന്ന് പിറന്നത്. ജെമിമയ്ക്ക് കൂട്ടായി ക്യാപ്ടൻ ഹർമൻപ്രീത് കൗർ എത്തി. അർധ സെഞ്ചുറി തികച്ച ജെമിമ ഫയർ തുടർന്നപ്പോൾ ഹർമൻ മികച്ച പിന്തുണ നൽകി. മികച്ച ടോട്ടലിലേക്ക് ഇന്ത്യ കുതിക്കുന്നതിനിടെ, മഴ കളി തുടങ്ങി.

48 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 329 റൺസിൽ എത്തിനിൽക്കെ കളി നിർത്തിവച്ചു. 51 പന്തിൽ 10 ഫോർ ഉൾപ്പെടെ 69 റൺസുമായി ജെമിമയും, പത്ത് പന്തിൽ 10 റൺസുമായി ഹർമൻ ക്രീസിൽ നിൽക്കെയാണ് മഴ വീണത്. ഇന്ത്യയുടെ റണ്ണൊഴുക്കിന് തടയിടാൻ ഏഴ് ബൗളർമാർക്ക് ന്യൂസിലൻഡ് പന്ത് കൊടുത്തു. അമേലിയ കെറും സൂസി ബേറ്റ്‌സും ഓരോ വിക്കറ്റ് വീഴ്ത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam