'ഫീൽഡ് സെറ്റ് ചെയ്യുമ്പോൾ അറിയാതെ സഹായത്തിനായി എം.എസ്. ധോണിയെ നോക്കിപ്പോകും'; തുറന്നു പറഞ്ഞ് ദീപക് ചാഹർ

MARCH 28, 2024, 7:47 AM

ചെന്നൈ: മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെങ്കിലും താൻ ഇപ്പോഴും സഹായത്തിനായി അദ്ദേഹത്തെ സമീപിക്കാറുണ്ടെന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് ബൗളർ ദീപക് ചാഹർ. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം മനസ് തുറന്നത്. 

'‘ഫീൽഡ് സെറ്റ് ചെയ്യുമ്പോൾ ഞാന്‍ ഇപ്പോഴും സഹായത്തിനായി എം.എസ്. ധോണിയെ നോക്കും. ക്യാപ്റ്റനെന്ന നിലയിൽ ഋതുരാജ് ഗെ‍യ്ക്‌വാദ് നന്നായി കാര്യങ്ങൾ ചെയ്യുന്നുണ്ട്. പക്ഷേ പന്തെറിയുമ്പോള്‍ ഞാൻ രണ്ടു പേരെയും നോക്കിപ്പോകും.’’– ദീപക് ചാഹർ വ്യക്തമാക്കി.

2024 ഐപിഎൽ സീസണിന് തൊട്ടുമുമ്പാണ്  ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന വിവരം ചെന്നൈ സൂപ്പർ കിംഗ്‌സ് പുറത്തുവിട്ടത്. റിതുരാജ് ഗെയ്‌ക്‌വാദിനെ ടീമിൻ്റെ പുതിയ ക്യാപ്റ്റനായി നിയമിച്ചു. നായകസ്ഥാനം കൈമാറിയിട്ടും എം.എസ്. വിക്കറ്റ് കീപ്പറുടെ റോൾ ചെയ്തു.

vachakam
vachakam
vachakam

ധോണി ടീമിനൊപ്പമുണ്ട്. ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളിലും ധോണി ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. മത്സരങ്ങൾക്കിടെ വിക്കറ്റിന് പിന്നിൽ നിന്ന് ഫീൽഡിംഗ് നിയന്ത്രിക്കുന്ന ധോണിയുടെ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.

ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് സഹായത്തിനായി ധോണിയെ സമീപിക്കുന്നതും മത്സരങ്ങൾക്കിടയിലെ പതിവു കാഴ്ചയാണ്. ഈ സീസണിനു ശേഷം ധോണി ഐപിഎൽ കളിക്കുമോയെന്നു വ്യക്തമല്ല. ക്യാപ്റ്റൻ സ്ഥാനം കൈമാറിയ സാഹചര്യത്തിൽ അടുത്ത സീസണോടെ ധോണി കരിയർ പൂർണമായും അവസാനിപ്പിച്ചേക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam