'മാന്യമല്ലാത്ത പെരുമാറ്റം ഉണ്ടായി, ഇന്ത്യൻ ആരാധകരെ ഞാൻ വെറുക്കുന്നു'; ഗുപ്റ്റില്‍

NOVEMBER 28, 2023, 11:00 AM

ഏറെക്കാലമായി ന്യൂസിലൻഡിന്റെ സെൻസേഷണൽ താരമാണ് മാർട്ടിൻ ഗുപ്റ്റില്‍. ഇന്ത്യയ്‌ക്കെതിരെ ഗുപ്ടിൽ പലപ്പോഴും മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്.

ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെക്കുറിച്ചാണ് ഗുപ്ടിൽ പറയുന്നത്. താൻ ഇപ്പോൾ ഇന്ത്യയെ വെറുക്കുന്നുവെന്നും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ അനാദരവോടെയാണ് പെരുമാറിയതെന്നും ഗുപ്റ്റിൽ പറയുന്നു.

2019 ഏകദിന ലോകകപ്പിന് ശേഷം തനിക്ക് ധാരാളം വിദ്വേഷ സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഗുപ്ടിൽ കൂട്ടിച്ചേർക്കുന്നു. 2019 ഏകദിന ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ചാണ് ന്യൂസിലൻഡ് ഫൈനലിൽ കടന്നത്. ഈ മത്സരത്തിൽ നടന്ന ഒരു സംഭവത്തിന്റെ പേരിൽ ഇന്ത്യൻ ആരാധകർ ഇപ്പോഴും ഗുപ്ടിലിനെ വേട്ടയാടുകയാണ്.

vachakam
vachakam
vachakam

മഹേന്ദ്ര സിംഗ് ധോണിയായിരുന്നു മത്സരത്തിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷ. മഹേന്ദ്ര സിംഗ് ധോണി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുമെന്ന് ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ നിർണായക സമയത്ത് ഗുപ്തിൽ ധോണിയെ റണ്ണൗട്ടാക്കി. ഇതോടെ മത്സരം തോറ്റ് ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തായി. ഇതിന് പിന്നാലെ ഇന്ത്യൻ ആരാധകരിൽ നിന്ന് തനിക്ക് അധിക്ഷേപകരമായ സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഗുപ്റ്റിൽ വെളിപ്പെടുത്തി. ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് 2023ന്റെ ഇടവേളയിൽ സംസാരിക്കുകയായിരുന്നു ഗുപ്റ്റിൽ.

"2019 സെമിഫൈനലിൽ, അത് വളരെ പെട്ടെന്നുള്ള കാര്യമായിരുന്നു. പന്ത് എന്റെ മുന്നിൽ വരുന്നത് ഞാൻ കണ്ടു. ശരിയായ സമയത്ത് എനിക്ക് എറിയാൻ കഴിഞ്ഞു. പക്ഷേ പന്ത് സ്റ്റമ്പിൽ തട്ടുമെന്ന് ഞാൻ പോലും കരുതിയിരുന്നില്ല. എന്നാൽ മഹേന്ദ്ര സിംഗ് ധോണി റണ്ണൗട്ടായി. ഈ ഒരു മത്സരത്തിന് ശേഷമാണ് ഇന്ത്യയിലെ ആരാധകർ എന്നെ തീർത്തും വെറുത്തത്. .ഇന്ത്യൻ ആരാധകരിൽ നിന്ന് എനിക്ക് ധാരാളം വിദ്വേഷ സന്ദേശങ്ങൾ ലഭിച്ചു," ഗുപ്റ്റിൽ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam