കൂവിയോടിക്കാന്‍ ശ്രമിച്ച ജനക്കൂട്ടത്തിന് നടുവില്‍ താരമായി ഹാര്‍ദിക്ക് പാണ്ഡ്യ; വാനോളം പുകഴ്ത്തി രോഹിത് ശര്‍മ

JULY 5, 2024, 2:09 AM

2024ലെ ടി20 ലോകകപ്പിന്റെ ഫൈനലില്‍ അവസാന ഓവര്‍ എറിഞ്ഞ് മല്‍സരം വരുതിയിലാക്കിയതിന് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക്   ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ അഭിനന്ദനം. വാംഘഡെ സ്റ്റേഡിയത്തില്‍ ശര്‍മയുടെ പ്രസംഗം കേട്ട് പാണ്ഡ്യ വികാരഭരിതനായി

ശാന്തമായി ജോലി ചെയ്യാനുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ കഴിവാണ് ലോകത്തെ ഏറ്റവും അപകടകാരിയായ കളിക്കാരില്‍ ഒരാളായി  കണക്കാക്കുന്ന ഡേവിഡ് മില്ലറെ പുറത്താക്കാന്‍ ഇന്ത്യയെ സഹായിച്ചതെന്ന് രോഹിത് ശര്‍മ പറഞ്ഞു.

'അവസാന ഓവര്‍ എറിഞ്ഞ അദ്ദേഹത്തിന് ഹാറ്റ്‌സ് ഓഫ്. എത്ര റണ്‍സ് വേണമെങ്കിലും ആ അവസാന ഓവര്‍ എറിയാന്‍ എപ്പോഴും വളരെയധികം സമ്മര്‍ദ്ദമുണ്ട്്,' ക്യാപ്റ്റന്‍ പറഞ്ഞു. 

vachakam
vachakam
vachakam

മുംബൈ നല്‍കിയ സ്വീകരണത്തിനും രോഹിത് നന്ദി പറഞ്ഞു. 'മുംബൈ ഒരിക്കലും നിരാശപ്പെടുത്തില്ല. ഞങ്ങള്‍ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. ടീമിന്റെ പേരില്‍, ആരാധകര്‍ക്ക് നന്ദി പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞാന്‍ വളരെ സന്തോഷവാനാണ്,' അദ്ദേഹം പറഞ്ഞു.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഐപിഎലില്‍ ഹാര്‍ദിക്കിനെ കൂവി അപമാനിച്ച ജനതയാണ് കൈയടിയോടെ അദ്ദേഹത്തെ സ്വീകരിച്ചതെന്നത് ശ്രദ്ധേയം. രോഹിത്തിന് പകരം മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി ഹാര്‍ദിക്ക് വന്നത് ആരാധകര്‍ക്ക് അത്ര പിടിച്ചിരുന്നില്ല. ടീമിന്റെ മോശം പ്രകടനവും ഹാര്‍ദിക്കിന്റെ വ്യക്തിപരമായ പരാജയവും കൂടി ചേര്‍ന്നപ്പോള്‍ കൂവലിന്റെ ശക്തി കൂടി. ഏതാനും ആഴ്ചകള്‍ക്കിപ്പുറം ലോകകപ്പുമായി മുംബൈയില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ഹാര്‍ദിക്കിനായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam