മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ഹാരി മഗ്വെയർ പ്രീമിയർ ലീഗിന്റെ നവംബർ മാസത്തെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ഒരുപാട് വിമർശനങ്ങൾ നേരിട്ട മഗ്വയർ വലിയ തിരിച്ചുവരവാണ് ഈ സീസണിൽ നടത്തുന്നത്. നവംബർ മാസത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ച മൂന്ന് മത്സരങ്ങളിൽ അവർ ഒരു ഗോൾ പോലും വഴങ്ങിയിരുന്നില്ല. മൂന്ന് മത്സരങ്ങളും അവർ വിജയിക്കുകയും ചെയ്തു.
ജെറമി
ഡോകു (മാഞ്ചസ്റ്റർ സിറ്റി), ആന്റണി ഗോർഡൻ (ന്യൂകാസിൽ), തോമസ് കാമിൻസ്‌കി
(ല്യൂട്ടൺ), റഹീം സ്രെർലിംഗ് (ചെൽസി), മാർക്കസ് ടാവർണിയർ (ബോൺമൗത്ത്)
എന്നിവരെ മറികടന്നാണ് ഹാരി മഗ്വയർ ഈ പുരസ്‌കാരം നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്